പേരാമ്പ്ര: മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പേരാമ്പ്രയിലും കൂട്ടാലിടയിലും ആണ് സംഭവം. പേരാമ്പ്ര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കൂട്ടാലിട കേസിൽ ബാലുശ്ശേരി പൊലീസും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
പേരാമ്പ്ര സ്വദേശി നൗഷാദ്, കരുവണ്ണൂർ സ്വദേശി അഭിനന്ദ് എന്നിവരാണ് പിടിയിലായത്. പേരാമ്പ്ര മാർക്കറ്റ് പരിസരത്തുള്ള കൊശമറ്റം ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് പണയം വെക്കാനായി മുക്കുപണ്ടവുമായി ഇവർ എത്തിയത്.
Read Also : കാട്ടുപന്നിയുടെ ആക്രമണം : ഫാമില്‍ വളര്‍ത്തിയിരുന്ന ആയിരത്തോളം കോഴികള്‍ ചത്തു
സ്ഥാപനത്തിലുള്ളവർക്ക് സംശയം തോന്നിയതിനെ തുടർന്ന് ഉടൻ പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. കൂട്ടാലിടയിലും സമാന രീതിയിലാണ് തട്ടിപ്പിന് ശ്രമിച്ചത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Post Your Comments