
മെക്‌സിക്കോ സിറ്റി: ബീച്ച് റിസോര്‍ട്ടില്‍ മയക്കു മരുന്ന് മാഫിയയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. മെക്‌സിക്കോയിലെ റിസോര്‍ട്ടില്‍ നടന്ന വെടിവെപ്പിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മയക്കുമരുന്നു മാഫിയകളുമായി ബന്ധപ്പെട്ട വ്യക്തികളാണ് കൊല്ലപ്പെട്ടത്. 15 പേരടങ്ങുന്ന മയക്കുമരുന്നു സംഘം റിസോര്‍ട്ട് വളഞ്ഞശേഷമാണ് എതിര്‍ സംഘത്തെ ആക്രമിച്ചത്. തോക്കുമായി റിസോര്‍ട്ടിലെ ഒരു മുറിയില്‍ ഒളിച്ചവരെയാണ് മയക്കുമരുന്നു സംഘം കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. മയക്കുമരുന്ന് സംഘങ്ങളുടെ കുടിപ്പകയാണ് വെടിവെപ്പില്‍ കലാശിച്ചത്.
മെക്‌സിക്കോവിലെ ക്വിന്റാ റോയിലെ ഹയാത് സിവാ കാന്‍കുന്‍ ബീച്ച് റിസോര്‍ട്ടിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കൊറോണ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന മേഖലയിലാണ് റിസോര്‍ട്ട് സ്ഥിതിചെയ്യുന്നത്. ഇവിടേയ്ക്ക് അക്രമികള്‍ തോക്കുമായി പ്രവേശിക്കുകയായിരുന്നു.
Post Your Comments