ശ്രീകണ്ഠപുരം: മരിച്ചവരുടെ സാമൂഹികസുരക്ഷ പെന്‍ഷന്‍ തട്ടിയെടുക്കുന്നതായി പരാതി. മലപ്പട്ടം അടിച്ചേരിയിലെ മരുതിയോടന്‍ പുത്തന്‍വീട്ടില്‍ ഷാജിയാണ് പരാതിയുമായി രംഗത്തെത്തിയത്. തിരുവനന്തപുരം പഞ്ചായത്ത് ഡയറക്ടര്‍ക്കാണ് പരാതി നല്‍കിയത്.
ഷാജിയുടെ മാതാവ് എം.പി. യശോദ 2020 ഏപ്രില്‍ 11 നാണ് മരിച്ചത്. അതുവരെ യശോദ സാമൂഹികസുരക്ഷ പെന്‍ഷന്‍ (വാര്‍ധക്യം) വാങ്ങിയിരുന്നു. ഈ കാലയളവിൽ മലപ്പട്ടം പഞ്ചായത്ത് മുഖേന മലപ്പട്ടം സര്‍വിസ് സഹകരണ ബാങ്കിലെ ജീവനക്കാരാണ് പെന്‍ഷന്‍ തുക വീട്ടിലെത്തിച്ചിരുന്നത്.
Read Also: സണ്ണി സൈഡ് അപ്പ് : മുട്ട കൊണ്ട് മൂന്ന് മിനിട്ടിൽ ഒരു പ്രാതൽ
എന്നാല്‍, മാതാവ് മരിച്ചിട്ട് ഒന്നരവര്‍ഷമായിട്ടും പെന്‍ഷന്‍ തുക ബാങ്കില്‍ എത്താറുണ്ടെന്നും പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെ പെന്‍ഷന്‍ തുക ആരോ തട്ടിയെടുക്കുന്നതായി സംശയിക്കുന്നുവെന്നും ഷാജി പരാതിയില്‍ പറയുന്നു. തുടർന്ന് വിവരാവകാശ നിയമപ്രകാരം പഞ്ചായത്തില്‍ സാമൂഹികസുരക്ഷ പെന്‍ഷന്‍ വാങ്ങുന്നവരുടെ മേല്‍വിലാസം സഹിതമുള്ള പട്ടിക കഴിഞ്ഞ ജൂലൈ 13ന് ഷാജിക്ക് ലഭിച്ചിരുന്നു. ഈ പട്ടികയില്‍ എം.പി യശോദ ഒന്നരവര്‍ഷം മുമ്പ് മരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.
Post Your Comments