
തിരുവനന്തപുരം: ഓട്ടോറിക്ഷാ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച എട്ടംഗ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. പോങ്ങുമ്മൂട് ബാബുജി നഗറിൽ ദീപു (39), ആയിരൂർപ്പാറ ലക്ഷ്മിപുരം ബിന്ദു ഭവനിൽ പ്രശാന്ത് (38) എന്നിവരാണ് അറസ്റ്റിലായത്. കഴക്കൂട്ടം പൊലീസാണ് അറസ്റ്റ് ചെയ്തത്. തുമ്പ ആറാട്ടുവഴിയിൽ ചൊവ്വാഴ്ച രാത്രി 10.30നായിരുന്നു സംഭവം.
ആറാട്ടുവഴി പാലത്തിന് സമീപത്തെ റോഡിലൂടെ ഓട്ടോറിക്ഷ ഓടിച്ചു വരികയായിരുന്ന ആറാട്ടുവഴി സ്വദേശി സാബുവിനെ കാറിലും ബൈക്കിലുമായി എത്തിയ സംഘം തടഞ്ഞുനിറുത്തി ആക്രമിക്കുകയായിരുന്നു. മുൻ വൈരാഗ്യമായിരുന്നു ആക്രമണത്തിനു കാരണം.
Read Also: സ്കൂട്ടർ യാത്രികയെ രക്ഷിക്കാൻ ശ്രമം : കാർ നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു
ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മിഷണർ സി.എസ്. ഹരിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്.
മറ്റ് പ്രതികൾക്കായി അന്വേഷണം ശക്തമാക്കി. കഴക്കൂട്ടം എസ്.എച്ച്.ഒ ജെ.എസ്. പ്രവീൺ, എസ്.ഐമാരായ ജിനു, മിഥുൻ, സി.പി.ഒമാരായ സജാദ് ഖാൻ, അരുൺ, ശ്യാം, അരുൺ എസ്.എസ്.നായർ, അൻവർ ഷാ, അജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments