Latest NewsUAENewsInternationalGulf

ബറാഖ ആണവോർജ്ജ നിലയം: യൂണിറ്റ് മൂന്നിന്റെ നിർമ്മാണം പൂർത്തിയായെന്ന് അധികൃതർ

അബുദാബി: ബറാക്ക ന്യൂക്ലിയർ എനർജി പ്ലാന്റിന്റെ യൂണിറ്റ് 3-ന്റെ നിർമ്മാണം പൂർത്തിയാക്കി. യൂണിറ്റ് 3 പൂർണ്ണമായും പ്രവർത്തന സജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: ‘വാരിയംകുന്നന്റെ ഗവർണർ’: വാരിയംകുന്നന് പിന്നാലെ കുമരം പുത്തൂർ സീതിക്കോയ തങ്ങളുടെ ഫോട്ടോയും പുറത്ത്, കുറിപ്പ്

നിലവിൽ ബറാക്ക ന്യൂക്ലിയർ എനർജി പ്ലാന്റിന്റെ രണ്ട് യൂണിറ്റുകൾ പ്രവർത്തിച്ച് വരുന്നുണ്ട്. യൂണിറ്റ് 1-ൽ നിന്ന് നിലവിൽ വാണിജ്യാടിസ്ഥാനത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. യൂണിറ്റ്-2 യുഎഇയുടെ വൈദ്യുതി വിതരണ ഗ്രിഡിലേക്ക് ബന്ധിപ്പിച്ചിട്ടുണ്ട്. നിലവിൽ ഈ യൂണിറ്റ് പരീക്ഷണാടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്.

സമാധാന ആവശ്യങ്ങൾക്കായി ആണവോർജ്ജം ഉത്പാദിപ്പിക്കുന്ന അറബ് ലോകത്തെ ആദ്യത്തെ രാജ്യമാണ് യു എ ഇ. നവാഹ് എനർജി കമ്പനിയുടെ (Nawah) കീഴിൽ പ്രവർത്തിക്കുന്ന ബറാഖ ആണവോർജ്ജനിലയം, അബുദാബിയിലെ അൽ ദഫ്റ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 1-നെ രാജ്യത്തെ വൈദ്യുതി വിതരണശൃംഖലയുമായി ബന്ധിപ്പിക്കുന്ന നടപടികൾ 2020 ഓഗസ്റ്റ് 19-ന് വിജയകരമായി പൂർത്തിയാക്കിയിരുന്നു.

Read Also: ആരും കാണാത്ത വാരിയംകുന്നനെ പുറംലോകത്തിന് കാണിച്ച റമീസുമായി സംവാദത്തിന് ശ്രമം: ഒഴിഞ്ഞുമാറി റമീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button