തിരക്കഥാകൃത്ത് റമീസ് വാരിയംകുന്നന്റെ ഫോട്ടോ പുറത്തുവിട്ടതോടെ ഇതുസംബന്ധിച്ച ചർച്ചകളും സോഷ്യൽ മീഡിയകളിൽ കൊഴുത്തു. ചിത്രത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് നിരവധി പേർ രംഗത്ത് വന്നിരുന്നു. റമീസ് മുഹമ്മദ് എഴുതിയ സുൽത്താൻ വാരിയംകുന്നൻ എന്ന പുസ്തകത്തിന്റെ പ്രകാശനവും, ഇത് വരെ ആരും കാണാത്ത വാരിയംകുന്നന്റെ രൂപം എന്നവകാശപ്പെടുന്ന ഫോട്ടോയും പുറത്തു വന്നതോടെ മലബാർ കലാപം വീണ്ടും സജീവ ചർച്ച ആയിരിക്കുന്ന സാഹചര്യത്തിൽ ഇതുസംബന്ധിച്ച ഒരു പരസ്യ സംവാദത്തിനു തയ്യാറെടുക്കുകയാണ് വാസ്തവ് എന്ന ഓൺലൈൻ കൂട്ടായ്‌മ. വാരിയംകുന്നൻ അനുകൂല പക്ഷത്ത് നിന്നും റമീസും എതിർപക്ഷത്ത് ശ്രീജിത്ത് പണിക്കരോ ശങ്കു ടി ദാസോ ആരെങ്കിലും ഒരാളെ ഉൾപ്പെടുത്തിയിട്ടുള്ള സംവാദത്തിനാണ് ‘വാസ്തവ്’ ശ്രമിക്കുന്നത്.
Also Read:റിപ്പോർട്ടർ ടിവിയ്ക്കെതിരെ തുറന്നടിച്ചു നടൻ ജോയ് മാത്യു
സംവാദത്തിൽ പങ്കെടുക്കാൻ തയ്യാറാണെന്ന് ശ്രീജിത്ത് പണിക്കരും ശങ്കു ടി ദാസും അറിയിച്ചുകഴിഞ്ഞു. എന്നാൽ, സംവാദത്തിൽ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് റമീസ് മറുപടി നൽകുന്നില്ലെന്ന് ഓൺലൈൻ കൂട്ടായ്‌മ വ്യക്തമാക്കുന്നു. ഫേസ്ബുക്കിലൂടെ സംവാദത്തിനു ക്ഷണിച്ചത് കൂടാതെ ഫോണിലൂടെ ക്ഷണിക്കാൻ ശ്രമിച്ചിട്ടും റമീസ് മുഹമ്മദ് പ്രതികരിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് സംവാദം നടത്താൻ കഴിയാതെ വന്നിരിക്കുകയാണെന്ന് കൂട്ടായ്മ വ്യക്തമാക്കുന്നു. ഇൻബോക്സിൽ മെസ്സേജ് അയച്ചും വിളിച്ചിട്ടും റമീസ് പ്രതികരിക്കാൻ തയ്യാറായിരുന്നില്ല എന്നും ഇവർ പറയുന്നു.
റമീസിനെ പിന്തുണയ്ക്കുന്നവരും അദ്ധേഹത്തിന്റെ അവകാശ വാദങ്ങളിൽ വിശ്വാസമുള്ളവരുമായ ആരെങ്കിലും ഉണ്ടെങ്കിൽ അദ്ദേഹത്തോട് സംസാരിച്ച് സംവാദത്തിൽ പങ്കെടുപ്പിക്കാൻ ശ്രമിക്കണം എന്നാണു ഇവർ അഭ്യർത്ഥിക്കുന്നത്. റമീസ് പങ്കെടുക്കാൻ തയ്യാറായില്ലെങ്കിൽ അദ്ദേഹം സംവാദത്തിൽ നിന്ന് ഓടിയൊളിച്ചു എന്ന പ്രതീതി ആണ് ഉണ്ടാവുക എന്നും കൂട്ടായ്മ ചൂണ്ടിക്കാണിക്കുന്നു.
Post Your Comments