ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകന്‍. ബേബി ഡാം ബലപ്പെടുത്തിയശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കാനെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് തള്ളി കളഞ്ഞു.
Read Also : ഒടുവില്‍ ഉറപ്പിച്ചു: ‘മരക്കാര്‍’ തിയേറ്ററിലേക്കില്ല, ആമസോണ്‍ പ്രൈമിലൂടെ റിലീസിന്
ബേബി ഡാം ബലപ്പെടുത്താന്‍ കേരള സര്‍ക്കാരിന്റെ അനുമതി ആവശ്യമാണെന്നും ബേബി ഡാമിന് താഴെയുള്ള മൂന്ന് മരങ്ങള്‍ നീക്കം ചെയ്താല്‍ മാത്രമേ ഡാം ബലപ്പെടുത്താന്‍ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇക്കാര്യം കേരള സര്‍ക്കാരിനോട് സംസാരിച്ചപ്പോള്‍ അത് വന വകുപ്പുമായി സംസാരിക്കണമെന്നാണ് അറിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വനവകുപ്പ് അത് റിസര്‍വ് ഫോറസ്റ്റിനോട് ചോദിക്കണമെന്ന് പറയുകയാണ്. ഈ തടസങ്ങള്‍ നീങ്ങി കഴിഞ്ഞാല്‍ ബേബി ഡാം പെട്ടെന്ന് തന്നെ പുതുക്കി പണിയുമെന്ന് അദ്ദേഹം പറഞ്ഞു.
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സ്പില്‍വേയിലെ ഏഴ് ഷട്ടറുകള്‍ കൂടി തുറന്നതിനെ തുടര്‍ന്നാണ് തമിഴ്‌നാട് മന്ത്രി സംഘം മുല്ലപ്പെരിയാറില്‍ സന്ദര്‍ശനം നടത്തിയത്.
Post Your Comments