KollamMalappuramNattuvarthaLatest NewsKeralaNews

വിവാഹത്തിന് ക്ഷണിക്കാനായി ബന്ധുവീട്ടിൽ എത്തിയ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: മലപ്പുറം സ്വദേശി പിടിയിൽ

കൊല്ലം: വിവാഹത്തിന് ക്ഷണിക്കാനായി ബന്ധുവീട്ടിൽ എത്തിയ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മലപ്പുറം സ്വദേശി അറസ്റ്റിൽ. മലപ്പുറം കരുവാരക്കുണ്ട് കുട്ടത്തി പട്ടിക്കാടന്‍ ഹൗസില്‍ അന്‍സാരി(49)യാണ് കൊല്ലം കൊട്ടിയം പോലീസിന്റെ പിടിയിലായത്. വിവാഹ നിശ്ചയം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിലാണ് പെൺകുട്ടി പീഡനത്തിനിരയായത്. വിവാഹത്തിന് ക്ഷണിക്കാനായി ബന്ധുവീട്ടിൽ എത്തിയ യുവതിയെ . പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയെ പോലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിവാഹത്തിന് മുന്നോടിയായി ബന്ധു വീട്ടിൽ നിന്ന യുവതിയുമായി അടുപ്പം സ്ഥാപിച്ച അൻസാരി വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പലതവണ പ്രതി കുറ്റം ആവർത്തിച്ചതായി യുവതിയുടെ പരാതിയിൽ പറയുന്നു. ഇതിനിടെ വിവാഹം കഴിഞ്ഞ യുവതിക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ, ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും പരിശോധനയിൽ ഗർഭിണിയാണെന്നും തെളിയുകയുമായിരുന്നു.

മന്ത്രിമന്ദിരങ്ങളിലേക്ക് സമരം മാറട്ടെ: സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന പഴയ സമര രീതി മാറ്റണമെന്ന് ഒമർ ലുലു

അതേസമയം, ഗർഭസ്ഥ ശിശുവിന് രണ്ടു മാസത്തിൽ കൂടുതൽ പ്രായമുണ്ടെന്ന് കണ്ടതോടെ ഭർതൃവീട്ടുകാർ യുവതിയെ സ്വന്തം വീട്ടിലാക്കി. യുവതിയുടെ ബന്ധുക്കളുമായുള്ള അടുപ്പം മുതലെടുത്ത് സ്വാധീനം ചെലുത്തിയ പ്രതി യുവതിയുടെ ഗര്‍ഭഛിദ്രം നടത്തി. പിന്നീട് ഗര്‍ഭത്തിന്‍റെ ഉത്തരവാദിത്വം ഇയാള്‍ യുവതിയുടെ ബന്ധുവായ യുവാവില്‍ കെട്ടിവെക്കാൻ ശ്രമിച്ചപ്പോഴാണ് യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. യുവതി കൊല്ലം ജില്ലാ പൊലീസ് മേധാവിക്ക് പരാതിയിന്മേൽ അന്വേഷണം ആരംഭിച്ച പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button