Latest NewsNewsInternational

കോവിഡ് : ചൈനയ്ക്ക് പറ്റിയ വീഴ്ചകൾ റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തക ജയിലിൽ ഗുരുതരാവസ്ഥയിൽ

മുൻ അഭിഭാഷകയായ ഇവർ 2020 ഫെബ്രുവരിയിലാണ് വുഹാനിലെത്തുന്നത്

ബെയ്‌ജിങ്ങ്‌ : ചൈനയിലെ കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തക ജയിലിൽ അതീവ ​ഗുരുതരാവസ്ഥയിൽ. ഷാങ് സാൻ എന്ന 38 കാരിയാണ് ജയിലിൽ അപക‌ടാവസ്ഥയിലുള്ളത്. കോവിഡ് ആദ്യ ഘട്ടത്തിൽ ചൈനയ്ക്ക് പറ്റിയ വീഴ്ചകൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ 2020 ലാണ് ചൈനീസ് അധികൃതർ യുവതിയെ ജയിലിലടച്ചത്. ഇതോടെ ജയിലിൽ നിരാഹാരം സമരം ന‌ടത്തി വരികയായിരുന്നു യുവതി. എന്നാൽ, ഇവരുടെ ആരോ​ഗ്യം ഇപ്പോൾ വളരെ മോശം നിലയിലാണെന്നാണ് ബന്ധുക്കൾ പറയുന്നത്.

മുൻ അഭിഭാഷകയായ ഇവർ 2020 ഫെബ്രുവരിയിലാണ് വുഹാനിലെത്തുന്നത്. അന്ന് കോവിഡ് വ്യാപകമായി പ‌ടർന്ന് പി‌ടിച്ച വുഹാനിൽ അധികൃതർക്ക് പറ്റിയ വീഴ്ചകൾ റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു ഇവർ. തന്റെ മൊബൈൽ ഫോണിൽ ഇത് സംബന്ധിച്ചുള്ള വീഡിയോകൾ ഇവർ പകർത്തി. എന്നാൽ 2020 മെയ് മാസത്തിൽ ഇവരെ ചൈനീസ് പൊലീസ് പി‌ടികൂടി. ഡിസംബറിൽ ഇവർക്ക് നാല് വർഷത്തേക്ക് തടവ് ശിക്ഷയും വിധിച്ചു.

Read Also  :  തലശ്ശേരി ഫസൽ വധക്കേസ്: കൊലപാതകത്തിനു പിന്നില്‍ സി.പി.എം, നിർണായക കണ്ടെത്തലുമായി സി.ബി.ഐ

നിലവിൽ ഇവരുടെ ആരോ​ഗ്യസ്ഥിതി അതീവ ​ഗുരുതരമാണെന്ന് സഹോദരൻ ഷാങ് ജു ട്വീറ്റ് ചെയ്തിരിക്കുന്നത്. തന്റെ സഹോദരി ഇനി അധികകാലം ജീവനോടെയുണ്ടാവില്ലെന്നും ഇദ്ദേഹം പറയുന്നു. എന്നാൽ, ഷാങിന്റെ സഹോദരന്റെ ട്വീറ്റിന് പിന്നാലെ അന്താരാഷ്ട്ര മനുഷ്യാവകാശ സം​ഘടനകൾ വിഷയത്തിൽ ഇട‌പെട്ടി‌‌‌‌ട്ടുണ്ട്. ഷാങിനെ ജയിൽ മോചിതയാക്കാൻ ആനംസ്റ്റി ഇന്റർനാഷണൽ ചൈനീസ് സർക്കാരിനോട് ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button