KeralaLatest NewsNews

തലശ്ശേരി ഫസൽ വധക്കേസ്: കൊലപാതകത്തിനു പിന്നില്‍ സി.പി.എം, നിർണായക കണ്ടെത്തലുമായി സി.ബി.ഐ

2006 ഒക്ടോബർ 22ന് പുലർച്ചെയാണ് തലശ്ശേരി സെയ്ദാർപള്ളിക്ക് സമീപം പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ ഫസൽ കൊല്ലപ്പെട്ടത്.

തലശേരി: ഫസൽ വധക്കേസിൽ നിർണായക കണ്ടെത്തലുമായി സി.ബി.ഐ. ഫസലിന്റെ വധത്തിന് പിന്നിൽ ആർ.എസ്.എസ്സാണെന്ന ആരോപണം ശരിയല്ലെന്നും ആര്‍.എസ്.എസ്സാണെന്ന സുബീഷിന്റെ വെളിപ്പെടുത്തൽ കസ്റ്റഡിയിൽവെച്ച് പറയിപ്പിച്ചതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു അന്വേഷണം. കൊടി സുനിയും സംഘവുമാണ് കൊലപാതകത്തിന് പിന്നിലെന്നും സി.പി.എം നേതാക്കളായ കാരായി രാജനും ചന്ദ്രശേഖരനും പങ്കുണ്ടെന്നും തുടരന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ഇതോടെ ആദ്യ അന്വേഷണ റിപ്പോർട്ട് ശരിയാണെന്നാണ് സി.ബി.ഐ വിലയിരുത്തല്‍.

Read Also: മലബാര്‍ എക്‌സ്പ്രസില്‍ ദമ്പതികള്‍ക്ക് നേരെ യുവാക്കളുടെ ആക്രമണം: തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനു നേരെ കയ്യേറ്റം

2006 ഒക്ടോബർ 22ന് പുലർച്ചെയാണ് തലശ്ശേരി സെയ്ദാർപള്ളിക്ക് സമീപം പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ ഫസൽ കൊല്ലപ്പെട്ടത്. സി.പി.ഐ.എം പ്രാദേശിക നേതാവ് പടുവിലായി മോഹനന്‍ വധക്കേസില്‍ ചോദ്യം ചെയ്യവെയാണ് സുബീഷ്, ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. താനുള്‍പ്പെടെ ആര്‍.എസ്.എസ് പ്രവര്‍ത്തകരടങ്ങുന്ന സംഘമാണ് ഫസല്‍ വധത്തിന് പിന്നിലെന്നായിരുന്നു സുബീഷിന്റെ മൊഴി. ഫസൽ വധക്കേസിൽ സഹോദരൻ നൽകിയ ഹരജിയിലാണ് പ്രത്യേക സി.ബി.ഐ സംഘം തുടരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button