ജോജു ജോർജ് – കോൺഗ്രസ് വിഷയം കൊഴുക്കുന്നതിനിടെ ഡി.വൈ.എഫ്.ഐയ്‌ക്കെതിരെ വ്യാജ വാർത്ത. ‘ജോജുവിന്റെ വീടിന് ഡി.വൈ.എഫ്.ഐ കാവൽ. ഡി.വൈ.എഫ്.ഐ എത്തും മുന്നേ ഭാര്യയെ ഫ്‌ലാറ്റിലേക്ക് മാറ്റി ജോജു’ എന്ന തരത്തിൽ മാതൃഭൂമിയുടേതായി കഴിഞ്ഞ ദിവസം മുതൽ ഒരു വാർത്ത വാട്ട്സാപ്പുകളിലും ഫേസ്ബുക്കിലും പ്രചരിക്കുന്നുണ്ട്. ഈ വാർത്തയിലെ സത്യാവസ്ഥ വെളിപ്പെടുത്തി മാത്യഭൂമി രംഗത്ത്. ജോജുവിന്റെ വീടിന് ഡി.വൈ.എഫ്.ഐ കാവൽ എന്ന ഒരു വാർത്ത മാതൃഭൂമി നൽകിയിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്ത തീർത്തും അടിസ്ഥാന രഹിതമാണെന്നും മാതൃഭൂമി വ്യക്തമാക്കുന്നു.
Also Read:ഡ്രൈവിംഗ് സംബന്ധമായ ക്രമക്കേടുകൾ: 32000 പ്രവാസികളുടെ ലൈസൻസുകൾ റദ്ദാക്കി കുവൈത്ത്
അതേസമയം, കോണ്‍ഗ്രസ് വഴിതടയല്‍ സമരത്തിനെതിരെ പ്രതികരിച്ച ജോജുവിനെതിരെ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്ത് വന്നതോടെ ജോജു ജോര്‍ജിന് പിന്തുണ നാലാകുമെന്ന് ഡി.വൈ.എഫ്.ഐ അറിയിച്ചിരുന്നു. ജോജുവിന്റെ കുടുംബത്തിനും, ജീവനും, സ്വത്തിനും ഡി.വൈ.എഫ്.ഐ സംരക്ഷണം നല്‍കുമെന്ന് തൃശൂര്‍ ജില്ലാ സെക്രട്ടറി പി.ബി.അനൂപ് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാകാം വ്യാജ വാർത്ത പ്രചരിപ്പിച്ചതെന്നാണ് നിഗമനം.
ജോജുവിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. തൃശൂര്‍ മാളയിലെ ജോജുവിന്റെ വാട്ടിലേക്ക് തിങ്കളാഴ്ച യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുകയും, ജോജുവിനെ മാളയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പിന്തുണയറിച്ച് ഡി.വൈ.എഫ്.ഐ രംഗത്തെത്തിയത്.
Post Your Comments