KeralaLatest NewsNews

ജലം തുറന്നുവിട്ടു: തമിഴ്നാട്ടിലെ അഞ്ചു മന്ത്രിമാരും ഏഴു എംഎല്‍എമാരും മുല്ലപ്പെരിയാറിലേക്ക്

വെള്ളിയാഴ്ച രാവിലെ കുമളി ചെക്പോസ്റ്റ് വഴി തേക്കടിയില്‍ എത്തുന്ന മന്ത്രിമാര്‍ ബോട്ട് ലാന്‍ഡിങ് വഴി മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് പോകും.

കു​മ​ളി: മുല്ലപ്പെരിയാർ സാഹചര്യം നേരിട്ട് മനസിലാക്കാൻ തമിഴ്നാട്ടിലെ അഞ്ചു മന്ത്രിമാരും ഏഴു എംഎല്‍എമാരും വെള്ളിയാഴ്ച അണക്കെട്ട് സന്ദർശിക്കും. മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ ചു​മ​ത​ല​യു​ള്ള ത​മി​ഴ്നാ​ട് ജലസേചന വകുപ്പ് മ​ന്ത്രി ദു​രൈ മു​രു​കന്‍റെ നേതൃത്വത്തിലാണ് സന്ദര്‍ശനം. സഹകരണം, റവന്യൂ, ധനം, ഭക്ഷ്യ വകുപ്പ് മന്ത്രിമാരും സംഘത്തിലുണ്ട്. കൂടാതെ തേനി ഉൾപ്പടെയുള്ള അതിർത്തി ജില്ലകളിൽനിന്നുള്ള എംഎൽഎമാരും സംഘത്തിലുണ്ട്. ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് മുല്ലപ്പെരിയാറിലെ ആറ് ഷട്ടറുകൾ ഉയർത്തി വെള്ളം ഇടുക്കി ജല സംഭരണിയിലേക്ക് ഒഴുക്കി വിട്ടത്.

വെള്ളിയാഴ്ച രാവിലെ കുമളി ചെക്പോസ്റ്റ് വഴി തേക്കടിയില്‍ എത്തുന്ന മന്ത്രിമാര്‍ ബോട്ട് ലാന്‍ഡിങ് വഴി മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് പോകും. മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്തണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം തമിഴ്നാട്ടിൽ ശക്തമാണ്. ജലനിരപ്പ് ഉയർന്നതോടെ കേരളത്തിന്‍റെ കൂടി അഭ്യർഥന പരിഗണിച്ചാണ് തമിഴ്നാട് സർക്കാർ ജലം തുറന്നുവിട്ടത്. ഇതേത്തുടർന്ന് തമിഴ്നാട് രാഷ്ട്രീയത്തിൽ വാദപ്രതിവാദങ്ങൾ ശക്തമാണ്.

Read Also: കേന്ദ്രം നികുതി വര്‍ധിപ്പിക്കുമ്പോള്‍ കേരള സര്‍ക്കാര്‍ സന്തോഷിക്കുന്നു: സമരവുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷനേതാവ്

അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. നിലവിൽ എട്ട് സ്പിൽ വേ ഷട്ടറുകളാണ് തുറന്നിട്ടുള്ളത്. 138.60 അടിയാണ് നിലവിലെ ജലനിരപ്പ്. മുല്ലപെരിയാറിലേയ്ക് ഒഴുകി എത്തുന്ന വെള്ളത്തിന്റെ അളവിൽ കുറവില്ല. തമിഴ് നാട് കൊണ്ടുപോകുന്നതിനൊപ്പം പെരിയാറിലേയ്ക്കും വെള്ളം ഒഴുക്കുന്നതിനാലാണ് ജല നിരക്ക് വർദ്ധിയ്ക്കാത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button