Latest NewsNewsInternational

റെസിഡൻസി പെർമിറ്റുകൾ മൂന്നു മാസത്തേക്ക് പുതുക്കാം: അവസരം നൽകി സൗദി അറേബ്യ

റിയാദ്: പ്രവാസികൾക്ക് തങ്ങളുടെ റെസിഡൻസി പെർമിറ്റുകൾ (ഇഖാമ) മൂന്ന് മാസത്തേക്ക് വീതം പുതുക്കുന്നതിനുള്ള സേവനം നൽകാൻ തീരുമാനിച്ച് സൗദി അറേബ്യ. പ്രവാസികൾക്ക് ഇത്തരം റെസിഡൻസി പെർമിറ്റുകളുടെ ഡിജിറ്റൽ കോപ്പി സ്മാർട്ട് ഫോണുകളിൽ സൂക്ഷിക്കുന്നതിനുള്ള സൗകര്യവും ലഭ്യമാക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

Read Also: സംസ്ഥാനത്തിന്റെ നന്മയ്ക്ക് വേണ്ടി ചാട്ടവാര്‍ അടി ഏറ്റുവാങ്ങി ഛത്തീസ്ഗഡ് മുഖ്യമന്ത്രി: വീഡിയോ

വ്യക്തികൾക്കുള്ള അബ്ഷെർ അഫ്റാദ് സംവിധാനത്തിലാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്. പ്രവാസികൾക്ക് ഇഖാമ ഫീസ് മൂന്ന്, അല്ലെങ്കിൽ ആറ് മാസത്തെ കാലയളവിലേക്ക് അടയ്ക്കുന്നതിനുള്ള സംവിധാനമാണ് നിലവിൽ പ്രാബല്യത്തിൽ വന്നത്. മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്‌മെന്റിന്റെ ഓൺലൈൻ സംവിധാനങ്ങളിലൂടെ നിശ്ചിത കാലയളവിലേക്ക് പുതിയ ഇഖാമ ലഭിക്കുന്നതിനും, പുതുക്കുന്നതിനുമുള്ള ഫീസ് നൽകാം.

ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്‌പോർട്‌സ്, ട്രാഫിക് ഡയറക്ടറേറ്റ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ഇലക്ട്രോണിക് സേവനങ്ങളും ഈ സംവിധാനത്തിൽ ലഭ്യമാണ്. ആശ്രിതരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതും, മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറുന്നതിനുള്ള സമ്മതം അറിയിക്കുന്നതും ഉൾപ്പടെയുള്ള സേവനങ്ങൾ ലഭ്യമാകുന്നതാണ്.

Read Also: ഒടുവില്‍ ഉറപ്പിച്ചു: ‘മരക്കാര്‍’ തിയേറ്ററിലേക്കില്ല, ആമസോണ്‍ പ്രൈമിലൂടെ റിലീസിന്

shortlink

Related Articles

Post Your Comments

Related Articles


Back to top button