ന്യൂഡൽഹി : ഡൽഹിയെ വീണ്ടും പുകമറയ്‌ക്കുള്ളിലാക്കി ദീപാവലി ആഘോഷങ്ങൾ. സുപ്രീം കോടതി നിർദ്ദേശങ്ങൾ ഉണ്ടായിരുന്നെങ്കിലും കേജരിവാൾ സർക്കാറിന്റെ ഭാഗത്ത് നിന്ന് ജനങ്ങളെ നിയന്ത്രിക്കാൻ നടത്തിയ ശ്രമങ്ങൾ ഫലം കണ്ടില്ലെന്നതാണ് ഡൽഹിയിലെ അന്തരീക്ഷം സൂചിപ്പിക്കുന്നത്.
കനത്ത മൂടൽ മഞ്ഞാണ് ഡൽഹിയെ വലയം ചെയ്തിരിക്കുന്നത്. അതിരാവിലെ വാഹന ഗതാഗതത്തെ മൂടൽമഞ്ഞ് ബാധിച്ചതായാണ് റിപ്പോർട്ട്. അതിനേക്കാളുപരി ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുള്ള തരത്തിൽ വായുവിന് കട്ടികൂടിയിരിക്കുന്നതായും റിപ്പോർട്ടുണ്ട്.
Read Also : ഇനി സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ഇല്ല : സ്ത്രീധന നിരോധനം പ്രഖ്യാപിച്ച് ഒരു വാർഡ്
കോവിഡ് കാലത്ത് വായുമലിനീകരണത്തിലുണ്ടായ ആശാവഹമായ പുരോഗതിയെ തകിടം മറിക്കുന്ന തരത്തിലാണ് ജനങ്ങളുടെ പെരുമാറ്റമെന്നാണ് ദീപാവലി പടക്കം പൊട്ടിക്കൽ കാണിക്കുന്നത്. രണ്ട് ദിവസം രാത്രികാലത്തെ അനിയന്ത്രിതമായ പടക്കം പൊട്ടിക്കൽ വായു സാന്ദ്രതയുടെ തോത് അപകടകരമായ രീതിയിൽ വർധിപ്പിച്ചിരിക്കുകയാണ്. പിഎം 2.5 പിഎം10 എന്ന മാനദണ്ഡമനുസരിച്ചാണ് കണക്കാക്കുന്നത്. അന്തരീക്ഷത്തിലെ പൊടികണങ്ങളുടെ തോത് 250 മൈക്രോഗ്രാമിനും 398 മൈക്രോഗ്രാമിനും ഇടയിൽ അപകടകരമായ രീതിയിലാണ് വർധിച്ചത്.
Post Your Comments