COVID 19Latest NewsIndiaNews

രാജ്യത്ത് ദിനംപ്രതിയുള്ള കോവിഡ് കേസുകളിൽ 1.2 ശതമാനം കുറവ്

ന്യൂഡൽഹി: രാജ്യത്ത് ദിനംപ്രതിയുള്ള കോവിഡ് കേസുകളിൽ 1.2 ശതമാനം കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,729 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു . ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,43,33,754 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് ദിനംപ്രതിയുള്ള കോവിഡ് കേസുകളിൽ 1.2 ശതമാനത്തിൻറെ കുറവാണ് റിപ്പോർട്ട് ചെയ്തത്.

Also Read : കൊലപാതകം, വധശ്രമം ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതി : കാപ്പ നിയമപ്രകാരം യുവാവിനെ ജയിലില്‍ അടച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. 7,545 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് രേഖപ്പെടുത്തിയത്. 136 കോവിഡ് മരണങ്ങളും സംസ്ഥാനത്ത് രേഖപ്പെടുത്തി. 1,48,922 പേരാണ് നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇത് ആകെ കോവിഡ് ബാധിതതുടെ 0.43 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 221 കോവിഡ് മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 4,59,873 ആയി. 6,70,847 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പരിശോധനക്ക് വിധേയമാക്കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button