CinemaMollywoodLatest NewsKeralaNewsEntertainment

ദുൽഖറിനോട് ദേഷ്യമായിരുന്നു, കുറിപ്പിനെതിരെ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുത്: ചാക്കോയുടെ മകൻ ജിതിൻ

ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സിനിമയാണ് കുറുപ്പ്. പ്രഖ്യാപനം മുതൽ വിവാദങ്ങൾ ചിത്രത്തെ തേടി എത്തിയിരുന്നു. കേരളത്തിലെ പിടികിട്ടാപ്പുള്ളിയായി സുകുമാരകുറുപ്പിന്റെ കഥ സിനിമയാക്കുന്നുവെന്ന് കേട്ടപ്പോൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെ നിയമനടപടിക്കൊരുങ്ങിയ ആളാണ് കൊല്ലപ്പെട്ട ചാക്കോയുടെ മകൻ ജിതിൻ. സിനിമ കണ്ടുവെന്നും ചിത്രത്തെപ്പറ്റി ഇപ്പോൾ പുറത്തുവരുന്ന അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും ചാക്കോയുടെ മകൻ ജിതിൻ വെളിപ്പെടുത്തുന്നു.

സുകുമാരകുറുപ്പിനെ ഗ്ലോറിഫൈ ചെയ്യുന്ന രീതിയിൽ ആണോ സിനിമയെന്ന ചോദ്യം സോഷ്യൽ മീഡിയ ഉയർത്തിയിരുന്നു. ഇത്തരം വിവാദങ്ങൾ അനാവശ്യമാണെന്നാണ് ജിതിൻ ഇപ്പോൾ പറയുന്നത്. താനും അമ്മയും സിനിമ കണ്ടുവെന്നും ജിതിൻ വ്യക്തമാക്കി. ഇന്ത്യടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് ജിതിൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

Also Read:പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തര്‍ക്കം: അച്ഛനും മകനും ചേര്‍ന്ന് അയല്‍വാസിയെ കൊലപ്പെടുത്തി

ദുൽഖർ സൽമാനെ നായകനാക്കി കുറുപ്പ് എന്നൊരു സിനിമ ഇറങ്ങുകയാണെന്ന് ആദ്യം അറിഞ്ഞപ്പോൾ വളരെയധികം ടെൻഷൻ തോന്നിയെന്നും ദുൽഖറിനോട് ദേഷ്യം തോന്നിയെന്നും ജിതിൻ പറയുന്നു. ടീസർ പുറത്തിറങ്ങിയപ്പോൾ ഒരു കോലയാളിയെ മഹത്വവത്കരിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന സിനിമയാണെന്ന് ഉറപ്പിച്ചുവെന്ന് ജിതിൻ പറയുന്നു. ഇതോടെയാണ് കേസ് നൽകിയതും കേസിൽ നിന്നും പിന്നോട്ടില്ലെന്ന് തീരുമാനിച്ചതും.

‘കേസുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചപ്പോഴാണ് സിനിമയുടെ അണിയറ പ്രവർത്തകർ വിളിച്ചത്. കുറുപ്പിനെ ന്യായീകരിക്കുന്ന സിനിമ അല്ലെന്ന് അവർ പറഞ്ഞു. സിനിമ മുൻ‌കൂർ ആയി കാണിക്കാം എന്നും പറഞ്ഞു. അങ്ങനെയാണ് സിനിമ കാണാൻ പോയത്. അമ്മയും ഞാനും അപ്പനെപ്പറ്റിയുള്ള കാര്യങ്ങൾ സംസാരിക്കാറില്ല. ഇതേപ്പറ്റി പത്രങ്ങളിൽ നിന്നും മാഗസിനുകളിൽ നിന്നും വായിച്ചാണ് ഞാൻ അറിഞ്ഞിട്ടുള്ളത്. ആ സിനിമ കണ്ടപ്പോൾ എനിക്ക് മനസിലായി വായിച്ചറിഞ്ഞതിനേക്കാൾ അധികം കാര്യങ്ങൾ അതിൽ ഉണ്ട്. ലോകം അറിയേണ്ട കാര്യമാണ് അതെല്ലാം. സുകുമാര കുറുപ്പ് എന്ന വ്യക്തിയെ ഹീറോ ആക്കിയോ കഥയെ വളച്ചൊടിച്ചോ അല്ല സിനിമ ചെയ്തിരിക്കുന്നത്. സിനിമ കണ്ടുകഴിഞ്ഞപ്പോൾ മുൻപ് എനിക്ക് അവരോടുണ്ടായിരുന്ന ദേഷ്യമൊക്കെ മാറി. എന്റെ ആവശ്യം എന്റെ അപ്പന്റെ കൊലയാളി നാളെ സമൂഹത്തിനുമുന്നിൽ ഹീറോയാകാൻ പാടില്ല എന്ന് മാത്രമായിരുന്നു. അതില്ല എന്ന് സിനിമ കണ്ടപ്പോൾ എനിക്ക് മനസിലായി.”- ജിതിൻ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button