ബീഹാർ : ബീഹാറില്‍ വ്യാജ മദ്യം കഴിച്ച് ഇരുപത്തിനാല് പേര്‍ക്ക് ദാരുണാന്ത്യം.
നിരവധിപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. ഗോപാല്‍ഗഞ്ച്, ചമ്പാരന്‍ എന്നിവിടങ്ങളിലാണ് വ്യാജ മദ്യ ദുരന്തമുണ്ടായത്. തെല്‍ഹുവ ഗ്രാമത്തില്‍ എട്ട് പേര്‍ മദ്യം കഴിച്ച് മരണപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗോപാല്‍ഗഞ്ചില്‍ വ്യാഴായ്ച വ്യാജ മദ്യം കഴിച്ച് ആറുമരണം കൂടി ജില്ലാ അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു.
Also Read : ‘സിപിഎമ്മിന്റെ ‘ജയ് ഭീം’ സ്‌നേഹം പി ആര്‍ വർക്ക്’: ദീപയ്ക്കെതിരെ നടക്കുന്നത് ജാതി വെറിയെന്ന് ശബരിനാഥന്‍
എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയതിന് ശേഷമെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കൂ എന്നാണ് ഗോപാല്‍ഗഞ്ച് ജില്ലാ എസ്പി ഉപേന്ദ്ര നാഥ് വര്‍മ്മ പറയുന്നത്.
Post Your Comments