KeralaJobs & VacanciesLatest NewsNewsEducationCareerEducation & Career

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ ഐടിഐ വൊക്കേഷണല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം

വിശദവിവരങ്ങള്‍ക്കായി www.cochinshipyard.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡില്‍ 355 അപ്രന്റിസ് ഒഴിവിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഐ.ടി.ഐ, വൊക്കേഷണല്‍ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ഒരുവര്‍ഷത്തെ പരിശീലനമായിരിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 10.

ഐ.ടി.ഐ. അപ്രന്റിസിന് അപേക്ഷിക്കുന്നവര്‍ പത്താം ക്ലാസ് വിജയിച്ചവരായിരിക്കണം. ഇലക്ട്രീഷ്യന്‍/ഫിറ്റര്‍/വെല്‍ഡര്‍/മെഷീനിസ്റ്റ്/ഇലക്‌ട്രോണിക് മെക്കാനിക്/ഇന്‍സ്ട്രുമെന്റ് മെക്കാനിക്/ഡ്രോട്‌സ്മാന്‍ (മെക്കാനിക്കല്‍)/ഡ്രോട്‌സ്മാന്‍ (സിവില്‍)/പെയിന്റര്‍ (ജനറല്‍)/മെക്കാനിക് മോട്ടോര്‍വെഹിക്കിള്‍/ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍/ഷിപ്പ്‌റൈറ്റ് വുഡ് (കാര്‍പെന്റര്‍)/മെക്കാനിക് ഡീസല്‍/ഫിറ്റര്‍ പൈപ്പ് (പ്ലംബര്‍)/റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ് മെക്കാനിക് ഐ.ടി.ഐ പാസായിരിക്കണം.

Read Also : കെഎസ്ആര്‍ടിസി പണിമുടക്ക് പൂര്‍ണ്ണം: എഐടിയുസി നാളെയും പണിമുടക്കും, പണിമുടക്കില്‍ വലഞ്ഞ് ജനം

ടെക്‌നീഷ്യന്‍ (വൊക്കേഷണല്‍) അപ്രന്റിസിന് അപേക്ഷിക്കുന്നവര്‍ അക്കൗണ്ടിംഗ് ആന്‍ഡ് ടാക്‌സേഷന്‍/ബേസിക് നഴ്‌സിംഗ് ആന്‍ഡ് പാലിയേറ്റീവ് കെയര്‍/കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ്/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക് ടെക്‌നോളജി/ഫുഡ് ആന്‍ഡ് റെസ്‌റ്റോറന്റ് മാനേജ്‌മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി എജ്യുക്കേഷന്‍ പാസായിരിക്കണം. 900 രൂപയാണ് സ്‌റ്റൈപ്പെന്‍ഡ് ആയി നല്‍കുന്നത്.

27.11.2003 ന് ജനിച്ചവര്‍ക്കോ അതിന് മുമ്പ് ജനിച്ചവര്‍ക്കോ അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്കായി www.cochinshipyard.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button