ThiruvananthapuramNattuvarthaLatest NewsKeralaNews

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ആറ്റിൽ വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം

അഗ്നിരക്ഷാസേനയും നാട്ടുകാരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കുട്ടിയെ ആറ്റിൽ നിന്ന് കണ്ടെടുത്തത്

നെയ്യാറ്റിൻകര: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കവെ കാൽ തെറ്റി ആറ്റിൽ വീണ് കുഞ്ഞ് മരിച്ചു. നെയ്യാറ്റിൻകര തൊട്ടതുവിള പാലക്കടവ് സജിന്‍റെ മകൾ രണ്ടുവയസുകാരി അനാമികയാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ട് നിൽക്കവെ അനാമിക അബദ്ധത്തിൽ വീടിനു പുറകുവശത്തുള്ള നെയ്യാറിലേക്ക് കാലുതെറ്റി വീഴുകയായിരുന്നു.

Read Also: ശരീര ദുര്‍ഗന്ധമുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ അറിയാം

അപകടം നടന്ന് ഒന്നര മണിക്കൂറിനു ശേഷമാണ് അഗ്നിരക്ഷാസേനക്ക് സന്ദേശം ലഭിച്ചത്. അഗ്നിരക്ഷാസേനയും നാട്ടുകാരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കുട്ടിയെ ആറ്റിൽ നിന്ന് കണ്ടെടുത്തത്. ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

നെയ്യാറ്റിൻകര ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ രൂപേഷ് എസ്.പി, അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ സി.എസ് അജികുമാർ ബാബു എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button