Latest NewsKeralaNews

നായ കുറുകെ ചാടി: ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

പാലക്കാട് : നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്കിൽ നിന്ന് വീണ് യുവാവ് മരിച്ചു. മേലാർകോട് പഴയാണ്ടിത്തറ ചന്ദ്രന്റെ മകൻ സന്തോഷ് (28) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 8 മണിയോടെ നിഗമത്തിനു സമീപം കാക്കമ്പട്ടിയിലാണ് അപകടം നടന്നത്.

Read Also  :  ദൂരയാത്ര പോകുമ്പോൾ ഛർദ്ദിക്കുന്നവരാണോ നിങ്ങൾ?: എങ്കിൽ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

ബാങ്ക് ജീവനക്കാരനായ സന്തോഷ് ഭാര്യയുമായി ബന്ധുവീടായ തിരുപ്പൂരിലേക്ക് ബൈക്കിൽ പോകുന്നതിനിടെ നായ കുറുകെ ചാടി ബൈക്ക് മറിയുകയായിരുന്നു. തലയ്ക്ക് സാരമായി പരുക്കേറ്റ സന്തോഷിനെ ഉടനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചെ 3 മണിയോടെ മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button