ദീപാവലി രാത്രിയിൽ സൗരക്കൊടുങ്കാറ്റിനും ധ്രുവദീപ്തിക്കും സാധ്യതയെന്ന് ബഹിരാകാശ ഗവേഷകർ. സൗരക്കൊടുങ്കാറ്റ് ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്നതായാണ് വിവരം. ഇതിന്റെ ഫലമായി ധ്രുവപ്രദേശങ്ങളിൽ രാത്രിയിൽ മനോഹരമായ ധ്രുവദീപ്തികൾ ദൃശ്യമാകും.
Also Read:കൊവിഡിനെതിരെ ആന്റിവൈറൽ ഗുളിക: അംഗീകാരം നൽകുന്ന ആദ്യ രാജ്യമായി യു കെ
കഴിഞ്ഞ സൗരക്കൊടുങ്കാറ്റിനേക്കാൾ ദുർബലമായിരിക്കും ഇത്തവണത്തേതെന്നും ബഹിരാകാശ ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും ഇത് ശക്തമാകാൻ 20 ശതമാനം സാധ്യതയും ഇവർ കണക്ക് കൂട്ടുന്നു.
സ്കോട്ട്ലൻഡ്, അയർലൻഡ്, വെയ്ൽസ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ ധ്രുവദീപ്തികൾ ദൃശ്യമാകും. ഒരാഴ്ചയ്ക്കിടയിലെ രണ്ടാമത്തെ സൗരക്കൊടുങ്കാറ്റാണ് ഇത്. ഒക്ടോബർ 29നും സൗരക്കൊടുങ്കാറ്റ് ഉണ്ടായിരുന്നു.
Also Read: ചൈന ഒറ്റപ്പെടുന്നു: അമേരിക്കക്ക് പിന്നാലെ തായ്‌വാന് പിന്തുണയുമായി യൂറോപ്യൻ യൂണിയൻ
Post Your Comments