COVID 19Latest NewsEuropeNewsInternational

യൂറോപ്പ് വീണ്ടും കൊവിഡിന്റെ കേന്ദ്രമാകുന്നു: ഫെബ്രുവരിയോടെ അഞ്ച് ലക്ഷത്തോളം മരണങ്ങൾ സംഭവിക്കുമെന്ന് മുന്നറിയിപ്പ്

ശൈത്യകാലത്തിന്റെ ആഗമനം സ്ഥിതി രൂക്ഷമാക്കും

യൂറോപ്പിലും മധ്യേഷ്യയിലും കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നത് ഭീഷണിയാണെന്ന് ലോകാരോഗ്യ സംഘടന. ഇത് മേഖലയെ ലോകത്തിന്റെ കൊവിഡ് കേന്ദ്രമാക്കി മാറ്റുന്നതായും ലോകാരോഗ്യ സംഘടന നിരീക്ഷിക്കുന്നു. യൂറോപ്പിൽ മാത്രം നിലവിൽ 78 ദശലക്ഷം കൊവിഡ് കേസുകളാണുള്ളത്.

Also Read:ചൈന ഒറ്റപ്പെടുന്നു: അമേരിക്കക്ക് പിന്നാലെ തായ്‌വാന് പിന്തുണയുമായി യൂറോപ്യൻ യൂണിയൻ

യൂറോപ്പിൽ കഴിഞ്ഞ ഒരു മാസക്കാലമായി രോഗവ്യാപനം വർദ്ധിക്കുകയാണ്. ശൈത്യകാലത്തിന്റെ ആഗമനത്തോടെ ആളുകൾ കൂടുതലും വീടുകളുടെ ഉള്ളിൽ തന്നെ തങ്ങുന്ന സാഹചര്യമുണ്ടാകും. പ്രാദേശിക കൂട്ടായ്മകൾ സജീവമാകുന്ന ഈ ആഘോഷ വേളകളിൽ രോഗവ്യാപനം വർദ്ധിക്കാനുള്ള സാദ്ധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പിൽ പറയുന്നത്.

2022 ഫെബ്രുവരി മാസത്തോടെ യൂറോപ്പിൽ മാത്രം അഞ്ച് ലക്ഷത്തോളം ആളുകൾ കൊവിഡ് ബാധിച്ച് മരിച്ചേക്കാമെന്നാണ് വിദഗ്ധർ നടത്തിയ പഠനത്തിൽ പറയുന്നത്. അക്കാലത്ത് പല രാജ്യങ്ങളിലും മെഡിക്കൽ സേവനങ്ങൾ അപര്യാപ്തമാകുമെന്നും ഇത് സ്ഥിതി വഷളാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button