Latest NewsNewsInternational

അതിതീവ്രമായ സൗര കൊടുങ്കാറ്റ് ഭൂമിയിലേക്ക്, വൈദ്യുതി വിതരണത്തേയും വിമാന സര്‍വീസുകളെയും ബാധിക്കുമെന്ന് മുന്നറിയിപ്പ്

വാഷിങ്ടണ്‍: ഈ വാരാന്ത്യത്തില്‍ സൂര്യനില്‍ നിന്ന് തീവ്രമായ സൗര കൊടുങ്കാറ്റ് ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. സൗര കൊടുങ്കാറ്റ് ഭൂമിയെ ബാധിക്കുമെന്ന് യുഎസ് ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രം അറിയിച്ചു. മുന്നറിയിപ്പിനെ തുടര്‍ന്ന് ജിയോമാഗ്‌നറ്റിക് സ്റ്റോം വാച്ച് (ജി4) പുറപ്പെടുവിപ്പിച്ചു. രണ്ടാമത്തെ ഏറ്റവും വലിയ സൗര കൊടുങ്കാറ്റാണ് ഉണ്ടാകുന്നതെന്നും 2005 ജനുവരിക്ക് ശേഷമുള്ള ഇത്തരത്തിലുള്ള ആദ്യ കൊടുങ്കാറ്റായിരിക്കുമെന്നും നാവിഗേഷന്‍ സംവിധാനങ്ങള്‍, ലോകമെമ്പാടുമുള്ള ഉയര്‍ന്ന ഫ്രീക്വന്‍സി റേഡിയോ എന്നിവക്കും ഭീഷണി ഉയര്‍ത്തും.

Read Also: കെ.കെ ശൈലജയ്ക്കും മഞ്ജു വാര്യര്‍ക്കുമെതിരെ ലൈംഗിക അധിക്ഷേപം: കെ.എസ് ഹരിഹരനെതിരെ ദീപാ നിശാന്ത്

യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ ട്രാന്‍സ്-പോളാര്‍ വിമാനങ്ങള്‍ യാത്രക്കാര്‍ക്കും ക്രൂ അംഗങ്ങള്‍ക്കും റേഡിയേഷന്‍ എക്‌സ്‌പോഷര്‍ കുറയ്ക്കുന്നതിനായി വിമാനം വഴിതിരിച്ചുവിടുന്നതടക്കമുള്ള മുന്നറിയിപ്പ് നല്‍കിയതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. വളരെ അത്യപൂര്‍വമായ സംഭവവികാസമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സൂര്യന്റെ അന്തരീക്ഷത്തില്‍ നടക്കുന്ന സൗരകൊടുങ്കാറ്റ് വെള്ളിയാഴ്ച വൈകി ആരംഭിച്ച് ഞായറാഴ്ച വരെ നിലനില്‍ക്കുമെന്നാണ് നിഗമനം. ഭൂമിയില്‍ ഏകദേശം 60 മുതല്‍ 90 മിനിറ്റ് വരെ ഇതിന്റെ സ്വാധീനമുണ്ടാകും.

2003 ഒക്ടോബറിലാണ് ഭൂമിയില്‍ അവസാനമായി G5 കൊടുങ്കാറ്റ് അനുഭവപ്പെട്ടത്. അന്ന് സ്വീഡനില്‍ വൈദ്യുതി മുടക്കവും ദക്ഷിണാഫ്രിക്കയിലെ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് കേടുപാടുകളും സംഭവിച്ചു. ഏഷ്യയിലും യൂറോപ്പിലുടനീളമുള്ള പ്രദേശങ്ങളില്‍ മനോഹരമായ ദൃശ്യങ്ങള്‍ കാണ്ടേക്കാമെന്നും ബ്രിട്ടനിലുടനീളം ദൃശ്യങ്ങള്‍ കാണാമെന്നും യുകെ മെറ്റ് ഓഫീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button