തിരുവനന്തപുരം: ശമ്പള പരിഷ്കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാർ ആഹ്വാനം ചെയ്ത പണിമുടക്കിൽ നിന്ന് ജീവനക്കാർ പിന്മാറണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. അതേസമയം അഭ്യർഥന ഇടത് അനുകൂല സംഘടനയുള്‍പ്പെടെ മൂന്ന് അംഗീകൃത യൂണിയനുകളും തള്ളി. യൂണിയനുകളുടെ നിലപാട് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിനു തുല്യമെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി.
‘ശമ്പള പരിഷ്കരണം നടപ്പാക്കാമെന്നു സർക്കാർ അംഗീകരിച്ചതാണ്. ഇതിലൂടെ 30 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാവും. അന്തിമ തീരുമാനത്തിന് കൂടുതൽ ചർച്ചയും സമയവും ആവശ്യമാണ്. അതിന് അനുവദിക്കാതെ യൂണിയനുകൾ കടുംപിടിത്തം കാട്ടരുത്. ആലോചിക്കാൻ പോലും സമയം നൽകാതെ 24 മണിക്കൂറിനുള്ളിൽ തീരുമാനം പറഞ്ഞില്ലെങ്കിൽ സമരത്തിലേക്കു പോകുമെന്ന നിലപാടു ശരിയാണോ എന്ന് യൂണിയൻ നേതാക്കൾ ആത്മപരിശോധന നടത്തണം’. ആന്റണി രാജു പറഞ്ഞു.
രാജ്യത്ത് വീണ്ടും സിക്ക വൈറസ്: 25 പേർക്ക് രോഗം സ്ഥിരീകരിച്ചു
വ്യാഴാഴ്ച രാത്രി മുതല്‍ ശനിയാഴ്ച രാത്രി വരെ 48 മണിക്കൂറാണ് കോണ്‍ഗ്രസ് അനുകൂല യൂണിയന്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇടത് അനുകൂല യൂണിയനും ബിഎംഎസും വെള്ളിയാഴ്ച പണിമുടക്കും. ശമ്പളപരിഷ്കരണം നടപ്പാക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞ് 5 മാസമായിട്ടും ഇക്കാര്യത്തിൽ തീരുമാനമെടുക്കാത്ത സര്‍ക്കാരാണ് സമരത്തിന് കാരണമെന്ന് യൂണിയനുകള്‍ ആരോപിച്ചു.
Post Your Comments