കൊല്ലം: വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയയാളെ പിടികൂടി പോലീസ്. മലപ്പുറം ജില്ലയില്‍ കരുവാരക്കുണ്ട് കുട്ടത്തി പട്ടിക്കാടന്‍ ഹൗസില്‍ അന്‍സാരിയെ(49) ആണ് പിടികൂടിയത്. കൊല്ലം കൊട്ടിയം പോലീസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വിവാഹ നിശ്ചയം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിലാണ് പെൺകുട്ടി പീഡനത്തിനിരയായത്. വിവാഹത്തിന് ക്ഷണിക്കാനായി ബന്ധുവീട്ടിൽ എത്തിയതായിരുന്നു യുവതി. ഇവിടെ വെച്ചാണ് പ്രതി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്.
പ്രതി കുറ്റം സമ്മതിച്ചതോടെ പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. യുവതിയുടെ വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിലാണ് പീഡന വിവരം പുറത്തറിയുന്നത്. വിവാഹത്തിന് മുന്നോടിയായി ബന്ധു വീട്ടിൽ നിന്ന യുവതിയുമായി അൻസാരി അടുപ്പം സ്ഥാപിച്ചു. വീട്ടിൽ ആരുമില്ലാതിരുന്ന സാഹചര്യം മുതലെടുത്ത് ഇയാൾ യുവതിയെ പീഡിപ്പിച്ചു. ഇത് പലതവണ ആവർത്തിച്ചുവെന്നാണ് യുവതി പറയുന്നത്.
ഇതിനിടെ നേരത്തെ നിശ്ചയിച്ചത് പ്രകാരം യുവതിയുടെ വിവാഹം കഴിഞ്ഞു. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ, യുവതിക്ക് ശാരീരിക അവശത അനുഭവപ്പെടുകയും പരിശോധനയിൽ ഗർഭിണിയാണെന്നും തെളിഞ്ഞു. എന്നാൽ, ഗർഭസ്ഥ ശിശുവിന് രണ്ടു മാസത്തിൽ കൂടുതൽ പ്രായമുണ്ടെന്ന് കണ്ടതോടെ ഭർതൃവീട്ടുകാർ യുവതിയെ സ്വന്തം വീട്ടിലാക്കി. യുവതിയുടെ ബന്ധുക്കളുമായി അടുപ്പം മുതലെടുത്ത് പ്രതി സ്വാധീനം ചെലുത്തി യുവതിയുടെ ഗര്‍ഭഛിദ്രം നടത്തി. ഗര്‍ഭത്തിന്‍റെ ഉത്തരവാദിത്വം ഇയാള്‍ യുവതിയുടെ ബന്ധുവായ യുവാവില്‍ കെട്ടിവെക്കാൻ ശ്രമിച്ചപ്പോഴാണ് യുവതി കൊല്ലം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
യുവതിയുടെ പരാതിയിൽ ഇയാൾക്കെതിരെ അന്വേഷണം നടക്കുകയാണ്. ഒന്നിലധികം വിവാഹം കഴിച്ച ഇയാള്‍ കഴിഞ്ഞ ജനുവരി മുതല്‍ കൊട്ടിയത്ത് താമസിച്ച് വരുകയാണ്.
Post Your Comments