അബുദാബി: ചലച്ചിത്ര താരം പ്രണവ് മോഹൻലാലിന് യുഎഇ ഗോൾഡൻ വിസ നൽകി. അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പ്രണവിന് ഗോൾഡൻ വിസ നൽകിയത്. സര്‍ക്കാര്‍ പ്രതിനിധി ബാദ്രേയ്യ അല്‍ മസ്‌റൂയി പ്രണവിന് ഗോള്‍ഡന്‍ വിസ കൈമാറി.
സാംസ്കാരിക വിനോദസഞ്ചാര മന്ത്രാലയത്തിലെ ഉന്നത ഉദ്യേഗസ്ഥരായ സാലേ അല്‍ അഹ്മദി, ഹെസ്സ അല്‍ ഹമ്മാദി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വിവിധ തൊഴില്‍ രംഗങ്ങളിലും സാംസ്കാരിക രംഗങ്ങളിലും മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്‍ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കുമാണ് യുഎഇ ഭരണകൂടം പത്ത് വർഷത്തേക്ക് ഗോൾഡൻ വിസ നൽകുന്നത്. ഗോൾഡൻ വിസ പദ്ധതി 2018-ലാണ് യുഎഇ സർക്കാർ ആരംഭിച്ചത്.
നേരത്തെ മലയാള സിനിമാ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര, സുരാജ് വെഞ്ഞാറമൂട്, നിര്‍മ്മാതാവ് ആന്‍റോ ജോസഫ് എന്നിവര്‍ക്ക് യുഎഇ ഗോൾഡൻ വിസ നൽകിയിരുന്നു.
Post Your Comments