ലണ്ടൻ : മൂന്ന് വർഷത്തോളം യുവതിയുടെ കുളിമുറിയിൽ നിന്നും ഒളിക്യാമറ വഴി ദൃശ്യങ്ങൾ പകർത്തിയ പ്ലംബർ പിടിയിൽ. 57 കാരനായ ജെയിംസ് ഹൾമിൻ എന്ന പ്ലംബറാണ് പിടിയിലായിരിക്കുന്നത്. ക്യാമറയിൽ ബാത്ത്റൂമിലെ എല്ലാ ചലനങ്ങളും ഇയാൾ പകർത്തുകയായിരുന്നു.
ഒരു ദിവസം യുവതി കുളിമുറിയിൽ കുളിക്കാൻ പോയപ്പോഴാണ് ക്യാമറ കണ്ണിൽപ്പതിഞ്ഞത്. ഉടൻ തന്നെ ഇവർ പ്ലംബറിനെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ഇയാളുടെ വീട് റെയ്ഡ് ചെയ്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read Also : പെട്രോളിൽ വെള്ളം കലർത്തി വിൽപന: സംഘർഷത്തെ തുടർന്ന് പമ്പ് അടച്ചു, സംഭവം കേരളത്തിൽ
യുകെയിലെ നോട്ടിംഗ്ഹാമിലാണ് സംഭവം നടന്നത്. 2018 ജൂണിലാണ് യുവതിയുടെ വീട്ടിൽ പ്ലംബിംഗ് ജോലികൾ ചെയ്യാൻ ഇയാളെ വിളിച്ചത്. ഇതിനിടെ ഇയാൾ യുവതിയുടെ കുളിമുറിയിൽ രഹസ്യമായി ക്യാമറ സ്ഥാപിക്കുകയായിരുന്നു. ഇത് കൂടാതെ നിരവധിയാളുകളുടെ കുളിമുറിയിലും ഇയാൾ ഒളിക്യാമറകൾ സൂക്ഷിച്ചിരുന്നതായി അധികൃതർ കണ്ടെത്തി. ഇയാളുടെ വീട്ടിലെ കമ്പ്യൂട്ടറിൽ നിന്ന് 302 കുട്ടികളുടെ അശ്ലീലചിത്രങ്ങളും . മൃഗങ്ങളും മനുഷ്യരും ഇടപഴകുന്ന ഫോട്ടോകളും കണ്ടെത്തി.
പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ കോടതി 12 മാസത്തെ തടവിന് ശിക്ഷിച്ചു.
Post Your Comments