തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി ബസ് പണിമുടക്കും. ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ടാണ് 48 മണിക്കൂര്‍ പണിമുടക്കുന്നത്. പണിമുടക്ക് പ്രഖ്യാപിച്ച തൊഴിലാളി യൂണിയനുകളുമായി ഗതാഗതമന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ച പരാജയപ്പെട്ടു. തുടർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
Also Read : വിവാഹം കഴിഞ്ഞു രണ്ടാഴ്ച , നവവധുവിന്റെ ഗർഭസ്ഥ ശിശുവിന്റെ വളർച്ച 2 മാസം: പീഡനക്കേസിൽ മലപ്പുറം സ്വദേശി കൊല്ലത്ത് പിടിയിൽ അംഗീകൃത തൊഴിലാളി യൂണിയനുകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത് . അതേസമയം ആവശ്യം അംഗീകരിച്ചാല്‍, പ്രതിമാസം കോടിക്കണക്കിന് രൂപ അധികം കണ്ടെത്തേണ്ടിവരുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കിയിട്ടുണ്ട്. ഭരണപക്ഷ തൊഴിലാളി സംഘടനയായ കെഎസ്ആര്‍ടിഇഎയും പണിമുടക്കിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചു.
Post Your Comments