![](/wp-content/uploads/2021/11/k.sre_.jpg)
തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഇന്ധന വില കുറച്ചതിന് ആനുപാതികമായി സംസ്ഥാന സർക്കാരും നികുതി കുറയ്ക്കണമെന്ന്കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. നികുതി കുറയ്ക്കാൻ തയ്യാറായില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Also Read: പ്രധാനമന്ത്രിയുടെ ‘സ്വദേശി‘ ആഹ്വാനം ഏറ്റെടുത്ത് ഇന്ത്യ: ഈ ദീപാവലിക്കാലത്ത് ചൈനയുടെ നഷ്ടം അമ്പതിനായിരം കോടി രൂപ ഇന്ധന വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതമായത് ശക്തമായ ജനകീയ പ്രതിഷേധത്തെ തുടർന്നാണെന്നും സംസ്ഥാന സർക്കാരും അടിയന്തരമായി നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസം പകരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതോടെയാണ് പെട്രോളിനും ഡീസലിനും വിലകുറഞ്ഞത്. എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ മൂല്യ വര്‍ദ്ധിത നികുതിയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കുറയ്ക്കുന്നത്. ഗുജറാത്ത്, അസം, ത്രിപുര, ഗോവ, കര്‍ണാടക, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ ഏഴ് രൂപ വീതവും വാറ്റ് നികുതി കുറച്ചു. ബിഹാറില്‍ പെട്രോളിന് ഒരു രൂപ മുപ്പത് പൈസയും ഡീസല്‍ ഒരു രൂപ തൊണ്ണൂറ് പൈസയും കുറയ്ക്കാനും തീരുമാനമായി
Post Your Comments