Latest NewsNewsIndiaInternational

പ്രധാനമന്ത്രിയുടെ ‘സ്വദേശി‘ ആഹ്വാനം ഏറ്റെടുത്ത് ഇന്ത്യ: ഈ ദീപാവലിക്കാലത്ത് ചൈനയുടെ നഷ്ടം അമ്പതിനായിരം കോടി രൂപ

ചൈനയുടെ നഷ്ടം നേട്ടമാക്കി ഇന്ത്യൻ വിപണി

ഡൽഹി: സ്വദേശി ഉത്പന്നങ്ങൾ ഉപയോഗിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ഇന്ത്യ. ചൈനീസ് ഉത്പന്നങ്ങൾക്ക് പകരം സ്വദേശി ഉത്പന്നങ്ങൾ ഉപയോഗിക്കാൻ ഇന്ത്യൻ ജനത കൂടുതൽ താത്പര്യം പ്രകടിപ്പിച്ച് തുടങ്ങിയതോടെ ഈ ദീപാവലിക്കാലത്ത് മാത്രം ഇന്ത്യൻ വിപണിയിൽ നിന്നും ചൈനയുടെ നഷ്ടം അമ്പതിനായിരം കോടി രൂപയാണെന്നാണ് കണക്ക്.

Also Read:‘ദീപാവലി ഫെഡറൽ അവധിയാക്കണം’: അമേരിക്കൻ കോൺഗ്രസിൽ ബിൽ അവതരിപ്പിച്ചു

ഇത്തവണ കൊവിഡ് വ്യാപനത്തിനിടയിലും ദീപാവലി വിപണിയിൽ വൻ വിൽപ്പനയാണ് നടന്നത്. ദീപാവലിക്കാലത്ത് രാജ്യത്ത് രണ്ട് ലക്ഷം കോടി രൂപയുടെ കച്ചവടമാണ് നടന്നതെന്ന് ഇന്ത്യൻ വ്യാപാരി കോൺഫെഡറേഷൻ വ്യക്തമാക്കുന്നു. ഗാൽവൻ സംഘർഷങ്ങൾക്ക് ശേഷം പൊതുവിൽ ഉരുത്തിരിഞ്ഞ ചൈനാ വിരുദ്ധതയും ഇന്ത്യൻ വിപണിക്ക് നേട്ടമായി.

ഇത്തവണത്തെ രക്ഷാബന്ധൻ കാലത്തെ രാഖി വിൽപ്പനയിലും ചൈനക്ക് അയ്യായിരം കോടി രൂപയുടെ നഷ്ടമുണ്ടായിരുന്നു. വിനായക ചതുർത്ഥി ആഘോഷ വേളയിലും ചൈനക്ക് ഭീമമായ നഷ്ടം സംഭവിച്ചു. നവരാത്രി ആഘോഷ വേളയിൽ ഇത്തവണ കൂടുതൽ വിറ്റു പോയത് ഇന്ത്യൻ നിർമ്മിത സരസ്വതി- ഗണപതി പ്രതിമകളായിരുന്നു.

ചൈനീസ് വിപണിയിലെ നഷ്ടം ഇന്ത്യൻ വിപണി നേട്ടമാക്കിയപ്പോൾ നിരവധി ഇന്ത്യൻ ബ്രാൻഡുകൾ ജനപ്രിയമായി. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രിമാരും നേതൃത്വം നൽകിയ സ്വദേശി ആഹ്വാനം പ്രായോഗിക തലത്തിൽ ഇന്ത്യക്ക് വൻ നേട്ടമായതായാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button