ന്യൂഡൽഹി: കേന്ദ്രം പെട്രോളിനും ഡീസലിനും വില കുറച്ചതോടെ സംസ്ഥാന നികുതിയിൽ 7 രൂപ കുറച്ച് കർണാടക, ഗോവ, ത്രിപുര, അസം , മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങൾ. അതേസമയം ഉത്തർപ്രദേശിൽ ലിറ്ററിന് 12 രൂപയാണ് യോഗി സർക്കാർ കുറച്ചത്. ഇതോടെ കേരളം എത്ര കുറയ്ക്കുമെന്ന് ഉറ്റുനോക്കുകയാണ് ജനങ്ങൾ.
എന്നാൽ ഈ സമയത്തും കേന്ദ്രത്തിനെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ട ധനമന്ത്രിക്കെതിരെ പ്രതികരണം രൂക്ഷമാണ്. ഇന്ധന വില ജിഎസ്ടിയുടെ പരിധിയിൽ പെടുത്തി വില കുറയ്‌ക്കാൻ കേന്ദ്രസർക്കാർ കഴിഞ്ഞ ജിഎസ്ടി യോഗത്തിൽ നീക്കം നടത്തിയെങ്കിലും കേരളം ശക്തമായി എതിർക്കുകയായിരുന്നു. ഇന്ന് നികുതി കുറയ്ക്കുന്നതിൽ തീരുമാനമെടുക്കുമെന്നാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിക്കുന്നത്.
Post Your Comments