Latest NewsKeralaNattuvarthaNewsIndia

‘പലരും വില കുറയ്ക്കാനൊക്കെ പറയും, പക്ഷെ ഒരു കാരണവശാലും കുറയ്ക്കരുത്, ഒപ്പിക്കാവുന്നതിന്റെ പരമാവധി ഒപ്പിക്കുക’: വിമർശനം

തിരുവനന്തപുരം: ഇന്ധനവിലയിൽ കുറവ് വരുത്തില്ലെന്ന സംസ്ഥാനത്തിന്റെ കടുത്ത തീരുമാനത്തിൽ വിമർശനങ്ങളുമായി സോഷ്യൽ മീഡിയ. പലരും ഇന്ധന വില കുറയ്ക്കാനൊക്കെ പറയും, പക്ഷെ ഒരു കാരണവശാലും കുറയ്ക്കരുത്, ഒപ്പിക്കാവുന്നതിന്റെ പരമാവധി ഒപ്പിക്കുക എന്നാണ് വിഷയത്തിൽ സോഷ്യൽ മീഡിയ പ്രതികരിക്കുന്നത്. പല പ്രമുഖരും നേതാക്കളും ഇതേ വിഷയത്തിൽ തന്നെ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Also Read:ചിറയിന്‍കീഴില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവം: ആറ്റിങ്ങല്‍ ഡിവൈഎസ്പി കേസ് അന്വേഷിക്കും, പ്രതി ഒളിവില്‍

കേന്ദ്രം അഞ്ച് കുറച്ചപ്പോ കേരളം ഒന്നര കുറച്ചില്ലേ എന്നായിരുന്നു ജേക്കബിന്റെ ഫേസ്ബുക് പോസ്റ്റ്‌. അത് കുറച്ചതല്ലല്ലോ, കുറഞ്ഞതല്ലേ എന്ന ചോദ്യത്തിന് അതാണ് മലയാളത്തിൽ ഇത്രേം കാലോം പറഞ്ഞോണ്ടിരുന്നത്, കേന്ദ്രം കുറച്ചാൽ ബാക്കി തന്നെ കുറയുമെന്ന്. ഇപ്പോ മനസിലായല്ലോ? എന്നാണ് ഫേസ്ബുക് പോസ്റ്റിൽ പറയുന്നത്.

അതേസമയം, കേന്ദ്രസർക്കാർ മാതൃക കാണിച്ചത് പോലെ സംസ്ഥാന സർക്കാരും മാതൃക കാണിക്കണമെന്ന് സംവിധായകൻ രഞ്ജിത്ത് ശങ്കർ അഭിപ്രായപ്പെട്ടു. ഇന്ധനവിലയിൽ കേന്ദ്ര ഗവണ്മെന്റ് വരുത്തിയ മാറ്റം കേരളം കൂടി വരുത്തിയാലെ പൂർണ്ണമാകൂ എന്നാണ് രഞ്ജിത്ത് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button