Latest NewsUSANewsInternational

‘ദീപാവലി ഫെഡറൽ അവധിയാക്കണം’: അമേരിക്കൻ കോൺഗ്രസിൽ ബിൽ അവതരിപ്പിച്ചു

പിന്തുണയുമായി അംഗങ്ങൾ

വാഷിംഗ്ടൺ: ദീപാവലി ഫെഡറൽ അവധിയാക്കണം എന്നാവശ്യപ്പെട്ട് അമേരിക്കൻ കോൺഗ്രസിൽ ബിൽ അവതരിപ്പിച്ചു. കോൺഗ്രസ് അംഗം കരോലിൻ മലോനിയാണ് ബിൽ അവതരിപ്പിച്ചത്. ദീപാവലി ഡേ ആക്ട് എന്ന പേരിലാണ് ബില്ല് യുഎസ് കോൺഗ്രസിൽ അവതരിപ്പിച്ചത്.

Also Read:‘ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ്, ഒരേയൊരു നരേന്ദ്ര മോദി‘; ആവേശത്തോടെ പ്രധാനമന്ത്രിയെ പ്രകീർത്തിച്ച് ബോറിസ് ജോൺസൺ

ബില്ലിന് അംഗീകാരം ലഭിച്ചാൽ ഫെഡറൽ സ്ഥാപനങ്ങൾക്ക് ദീപാവലി ദിവസം അവധിയായിരിക്കും.  അമേരിക്കയിലെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് അഭിമാനത്തോടെ തങ്ങളുടെ സാംസ്കാരിക പൈതൃകം ആസ്വദിച്ച് ദീപാവലി ആഘോഷിക്കാൻ ഇതോടെ സാധിക്കുമെന്നും കരോലിന പറഞ്ഞു. ലോകത്തിന്റെ എല്ലാ ഭാഗത്തുമുളളവർക്ക് ദീപാവലി ആശംസകൾ നേർന്നുകൊണ്ടാണ് ബില്ല് അവതരിപ്പിക്കാൻ കരോലിന അനുമതി തേടിയത്. കോൺഗ്രസ് അംഗങ്ങളായ രോ ഖന്ന, രാജാ കൃഷ്ണമൂർത്തി തുടങ്ങിയവർ ബില്ലിനെ പിന്തുണച്ചു.

നേരത്തെ ദീപാവലിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സ്റ്റാമ്പിന് യു എസ് പോസ്റ്റൽ സർവീസിന്റെ അംഗീകാരം ലഭിക്കുന്നതിന് വേണ്ടി കരോലിൻ മെലോനി പോരാടിയിരുന്നു. ദീപാവലി ആഘോഷത്തിന്റെ ആഹ്ളാദത്തിലാണ് അമേരിക്കയിലെ ഇന്ത്യൻ സമൂഹം. ബില്ലിന് അംഗീകാരം ലഭിച്ചാൽ ദീപാവലി ആഘോഷങ്ങളുടെ മധുരം ഇരട്ടിയാകുമെന്നും കരോലിന പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button