
ഡൽഹി: ദീപാവലി ആഘോഷവേളയിൽ ആശംസാസന്ദേശം അറിയിച്ച് ഇന്ത്യ- പാക് അതിർത്തിയിൽ നിയന്ത്രണ രേഖയ്‌ക്കു സമീപം ഇരു രാജ്യങ്ങളിലെയും സൈനികർ മധുരം കൈമാറി. രാജ്യത്തിൻറെ വിവിധ അതിർത്തികളിൽ ഇത്തരത്തിൽ സൈനികർ അയൽ രാജ്യത്തെ സൈനികർക്ക് മധുരങ്ങൾ കൈമാറി.
വാഗാ അതിർത്തിയിലും ഗുജറാത്തിലെ ഇന്ത്യ- പാക്കിസ്ഥാൻ രാജ്യാന്തര അതിർത്തിയിലും രാജസ്ഥാനിലെ ബാർമീർ മേഖലയിലും അതിർത്തി സുരക്ഷാ സേനയും പാക്ക് റേഞ്ചേഴ്‌സും പരസ്പരം മധുരം കൈമാറി. അഗർത്തലയിലെ ചെക്ക് പോസ്റ്റിൽ അതിർത്തി സുരക്ഷാ സേന ഇൻസ്പക്ടർ ജനറലിന്റെ നേതൃത്വത്തിൽ ബംഗ്ലാദേശ് അതിർത്തി സേനാംഗങ്ങൾക്കും മധുരം കൈമാറി.
Post Your Comments