
ചിങ്ങവനം: ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ്. ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് വിലയിരുത്തല്‍. കുറിച്ചി കേളന്‍ കവലയില്‍ ചൊവ്വാഴ്ച രാവിലെയാണ് ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കാഞ്ഞിരക്കാട്ട് ടികെ ഗോപി (80), ഭാര്യ കുഞ്ഞമ്മ (76) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read Also : കുഴല്‍പ്പണവുമായി എത്തിയയാളെ തട്ടിക്കൊണ്ടുപോയി: ഒരാള്‍ കൂടി പിടിയില്‍
ശ്വാസം മുട്ടിച്ചതും നെഞ്ചിലെ ക്ഷതവുമാണ് കുഞ്ഞമ്മയുടെ മരണത്തിലേയ്ക്ക് നയിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞമ്മയുടെ മരണം കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഗോപി ജീവനൊടുക്കിയെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഗോപി മദ്യപിച്ചെത്തി കുഞ്ഞമ്മയുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. കേസില്‍ അന്വേഷണം തുടരുമെന്ന് ചിങ്ങവനം എസ്എച്ച്ഒ ടി.ആര്‍.ജിജു പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.
Post Your Comments