PalakkadLatest NewsKeralaNattuvarthaNewsCrime

കുഴല്‍പ്പണവുമായി എത്തിയയാളെ തട്ടിക്കൊണ്ടുപോയി: ഒരാള്‍ കൂടി പിടിയില്‍

തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും മറ്റും പിന്നീട് പൊലീസ് പാലക്കാട് ഭാഗത്ത് നിന്ന് കണ്ടെടുത്തു

കുറ്റിപ്പുറം: കുഴല്‍പ്പണവുമായി എത്തിയയാളെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചവശനാക്കി പണം തട്ടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. തവനൂര്‍ കടകശ്ശേരി ചാക്കയില്‍ അക്ബര്‍ (35) ആണ് കുറ്റിപ്പുറം പൊലീസിന്റെ പിടിയിലായത്. കൂട്ടുപ്രതിയായ കോങ്ങാട് പൂളക്കുണ്ട് വിജേഷ് (24) നേരത്തെ അറസ്റ്റിലായിരുന്നു. ഇയാള്‍ മുമ്പും കുഴല്‍പ്പണ കവര്‍ച്ചക്കേസില്‍ പ്രതിയാണ്. മലപ്പുറം പടിഞ്ഞാറ്റുംമുറി സ്വദേശിയെയാണ് തട്ടിക്കൊണ്ടുപോയി മര്‍ദിച്ചവശനാക്കി പാലക്കാട് കോങ്ങാട് ഭാഗത്ത് ഉപേക്ഷിച്ചത്.

Read Also : കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതോടെ കേരളത്തില്‍ പെട്രോളിനും ഡീസലിനും വില കുറഞ്ഞു

കഴിഞ്ഞ വര്‍ഷം തവനൂര്‍ കടകശ്ശേരിയില്‍ കുഴല്‍പ്പണ വിതരണത്തിനെത്തിയപ്പോഴാണ് മലപ്പുറം പടിഞ്ഞാറ്റുംമുറി സ്വദേശിയെ തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും മറ്റും പിന്നീട് പൊലീസ് പാലക്കാട് ഭാഗത്ത് നിന്ന് കണ്ടെടുത്തു.

കേസിലെ മറ്റ് പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button