തിരുവനന്തപുരം: കേന്ദ്രത്തിനെക്കാള്‍ കൂടുതല്‍ നികുതി കിട്ടുന്ന കേരളം വാചകമടി നിര്‍ത്തി ഡീസലിനും പെട്രോളിനും നികുതി കുറക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്‍. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ച് വില കുറക്കാന്‍ തയ്യാറായത് പോലെ കേരളവും തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. 23 ശതമാനം ഡീസലിനും 30 ശതമാനം പെട്രോളിനും നികുതി കൈപ്പറ്റുന്ന കേരളം ഇത് വരെ നായാ പൈസ കുറച്ചിട്ടില്ലെന്ന് ഗോപാലകൃഷ്ണന്‍ വിമര്‍ശിച്ചു.
Read Also : ഹോട്ടലിലെ ഷട്ടറും ഗ്ലാസ് ഡോറും തകര്‍ത്ത് കാര്‍ കടയിലേക്ക് ഇടിച്ചുകയറി
അതേസമയം കര്‍ണ്ണാടക സര്‍ക്കാര്‍ ഏഴ് രൂപയും ഗോവ അടക്കം ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളും ഒരു വിഹിതം കുറച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം മുഖം രക്ഷിക്കാനാണ് നടപടി എടുത്തതെന്ന് പരിഹസിക്കുന്നതിന് പകരം നികുതി കുറച്ച് കേന്ദ്രം കാണിച്ച മാതൃക കാണിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. 2018ന് ശേഷം ക്രൂഡോയില്‍ വില ഏറ്റവും ഉയര്‍ന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസമായിട്ടാണ് 10 രൂപ ഡീസലിനും 5 രൂപ പെട്രോളിനും കുറച്ചത്.
ഇന്ധന വില കുത്തനെ ഉയരുമ്പോഴും നികുതി ഇനത്തില്‍ ഏറ്റവും കൂടുതല്‍ തുക തട്ടുന്നത് കേന്ദ്ര സര്‍ക്കാരാണോ കേരള സര്‍ക്കാരാണോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഇന്ന് വരെ കേരളത്തിലെ ധനമന്ത്രിമാര്‍ പറഞ്ഞിട്ടില്ലെന്നും പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments