![](/wp-content/uploads/2023/04/mahe.gif)
മാഹി: കേന്ദ്രഭരണ പ്രദേശമായ മാഹിയില്‍ പെട്രോളിനും മദ്യത്തിനും പടക്കത്തിനും വന്‍ വില കിഴിവ്. ഇതോടെ മാഹിയില്‍ ജനത്തിരക്ക് ഏറി. വിഷു തിരക്കില്‍ കേരളത്തേക്കാള്‍ അധികം തിരക്കില്‍ വീര്‍പ്പുമുട്ടുകയാണ് മാഹി എന്ന കേന്ദ്ര ഭരണ പ്രദേശം. മാഹിയില്‍ വന്നാല്‍ ഇപ്പോള്‍ പ്രധാനമായും 3 കാര്യങ്ങള്‍ക്ക് വന്‍ നേട്ടം ഉണ്ടാക്കാം, അത് എണ്ണയും മദ്യവും ആയിരുന്നു എങ്കില്‍ ഇപ്പോള്‍ വിഷു പടക്കവും വാങ്ങാം. ഇലക്ട്രോണിക്‌സ്, വീട് നിര്‍മ്മാണ സാമഗ്രികള്‍ എല്ലാം വില കുറവ് ഉണ്ടേലും ഏറ്റവും ആകര്‍ഷണീയമായ വില കുറവ് മദ്യം, എണ്ണ വിഷു പടക്കങ്ങള്‍ എന്നിവയ്ക്കാണ്.
Read Also: യുവതിയുടെ മോര്‍ഫ്‌ചെയ്ത ചിത്രം പ്രതിശ്രുത വരനയച്ച് വിവാഹം മുടക്കി: യുവാവ് അറസ്റ്റിൽ
മലയാളികള്‍ കൂട്ടത്തോടെ മാഹിയിലെ വിപണിയിലേക്ക് ചെല്ലുന്നതോടെ ഗതാഗത കുരുക്കിലായിരിക്കുകയാണ് ഈ ചെറിയ പ്രദേശം. ഏപ്രില്‍ മുതല്‍ കേരളത്തില്‍ മദ്യ വിലയും എണ്ണ വിലയും ഉയര്‍ത്തിയതോടെ മാഹി എന്ന കേന്ദ്ര ഭരണ പ്രദേശം മലയാളികള്‍ക്ക് ഒരു ആശ്വാസവും പണം ലാഭിക്കാനുള്ള വഴിയും ആയി.
പെട്രോളിന് 15 രൂപയുടെയും, ഡീസലിന് 13 രൂപയുടേയും വിലക്കുറവ് മാഹിയിലുണ്ട്. മാഹിയില്‍ പെട്രോളിന് 93.80 രൂപയും , ഡീസലിന് 83.72 രൂപയുമാണ് വില. കേരളത്തില്‍ ഇപ്പോള്‍ പെട്രോളിനു 108, 97 രൂപയും,ഡീസലിനു 97 രൂപയുമായി. ഭൂമി ശാസ്ത്രപരമായി കേരളത്തിന്റെ ഉള്ളില്‍ തലശേരിക്കും വടകരക്കും ഇടയില്‍ കിടക്കുന്ന സ്ഥലത്താണ് ഇത്തരത്തില്‍ വന്‍ മാറ്റം. കാരണം മാഹി കേന്ദ്ര ഭരണ പ്രദേശവും തലശേരിയും വടകരയും പിണറായി ഭരിക്കുന്ന സ്ഥലവും. ഈ വ്യത്യാസത്തിലാണ് വിലയിലെ വന്‍ മാറ്റങ്ങള്‍.
കേവലം 9 കി.മി മാത്രം വിസ്തീര്‍ണ്ണമുള്ള മാഹിയില്‍ 16 പെട്രോള്‍ പമ്പുകളുണ്ട്. അര ഡസനോളം പുതിയ പമ്പുകള്‍ക്ക് വേണ്ടി നീക്കങ്ങളാരംഭിച്ചിട്ടുമുണ്ട്. മാഹി ദേശീയപാതയില്‍ പൂഴിത്തലയില്‍ നിന്നും, മാഹി പാലത്തിലേക്കുള്ള ഒരു കി.മി ദൂരം കടന്നു കിട്ടണമെങ്കില്‍ ചിലപ്പോള്‍ ഒരു മണിക്കൂര്‍ സമയമെങ്കിലും എടുത്തെന്നിരിക്കും. പമ്പുകളില്‍ നിന്നും വാഹനങ്ങളുടെ നീണ്ട നിര ഇടുങ്ങിയ ദേശീയ പാതയിലേക്ക് നീളുകയാണ്.
Post Your Comments