
ബംഗളുരു: അന്തരിച്ച കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന് ആദരാജ്ഞലി അര്‍പ്പിക്കാൻ ബംഗളുരുവില്‍ എത്തിയ നടന്‍ വിജയ് സേതുപതിയെ വിമാനത്താവളത്തില്‍വെച്ച് ആക്രമിച്ച മലയാളി യുവാവ് പിടിയിൽ. ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് വിമാനത്തില്‍ വച്ചുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ച രാത്രിയാണ് നടന്‍ വിജയ് സേതുപതിയെയും ഒപ്പമുണ്ടായിരുന്നവരും ബംഗളുരു വിമാനത്താവളത്തില്‍ വെച്ച് ആക്രമിക്കപെട്ടത്.
വിമാനത്താവളത്തിന് പുറത്തേക്ക് നടക്കുന്നതിനിടെ വിജയ് സേതുപതിയെ ജോണ്‍സണ്‍ പിന്നില്‍നിന്ന് ചവിട്ടി വീഴ്ത്താന്‍ ശ്രമിക്കുകയായിരുന്നു. വിജയ് സേതുപതിക്കൊപ്പം ഫോട്ടോ എടുക്കാന്‍ ജോണ്‍സണ്‍ അനുവാദം ചോദിച്ചെങ്കിലും ഇയാള്‍ മദ്യലഹരിയില്‍ ആയതിനാല്‍ അനുവാദം നല്‍കിയില്ല. ഇതാണ് പ്രകോപനത്തിന് കാരണമായതെന്ന് പോലീസ് വ്യക്തമാക്കി. വിജയ് സേതുപതിയുടെ ഒപ്പമുണ്ടായിരുന്ന നടന്‍ മഹാഗാന്ധിക്കും മര്‍ദ്ദനമേറ്റു.
ദീപാവലി ആഘോഷത്തിനായി ഞാനെന്റെ കുടുംബത്ത് എത്തി: ജമ്മുകശ്മീർ ആർമി പോസ്റ്റിൽ പ്രധാനമന്ത്രി
അതേസമയം കേസിന് താല്‍പ്പര്യമില്ലെന്ന് വിജയ് സേതുപതി പോലീസിനെ അറിയിച്ചു. എന്നാല്‍, ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ബെംഗളൂരു പോലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു.
யார்டா நீ கோழை? பின்னாலிருந்து விஜய் சேதுபதியை உதைக்கறான்?? pic.twitter.com/dLGdOn7sIV
— Thalaivar Darbarᴬᴺᴺᴬᴬᵀᵀᴴᴱ?? (@Vijayar50360173) November 3, 2021
Post Your Comments