UAELatest NewsNewsInternationalGulf

ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനെ യുഎഇ സന്ദർശിക്കാൻ ക്ഷണിച്ച് ശൈഖ് മുഹമ്മദ്

അബുദാബി: ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനെ യുഎഇ സന്ദർശിക്കാൻ ക്ഷണിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യു.എ.ഇ.യിലെ അംബാസഡർ മുഹമ്മദ് അൽ ഖാജ ശൈഖ് മുഹമ്മദിന് വേണ്ടി നഫ്താലി ബെന്നറ്റിന് ക്ഷണക്കത്ത് കൈമാറി.

Read Also: രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമ: ഒരു പാര്‍ട്ടിയെ നയിക്കാനൊന്നും അദ്ദേഹത്തിന് കഴിയില്ലെന്ന് ബിജെപി

ജനങ്ങളും ഭാവിതലമുറയ്ക്കും വേണ്ടി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുകയാണെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം അൽഖാജ വ്യക്തമാക്കി. സമാധാനം നിലനിർത്താനുള്ള ശ്രമങ്ങളും ഉഭയകക്ഷി ബന്ധം വർധിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നഫ്താലി ബെന്നറ്റുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അബ്രഹാം ഉടമ്പടിയിൽ ഒപ്പുവച്ചത് യുഎഇയും ഇസ്രായേലും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം ജൂണിൽ ഇസ്രായേലിന്റെ പുതിയ പ്രധാനമന്ത്രിയായി ബെന്നറ്റ് സത്യപ്രതിജ്ഞ ചെയ്തത്.

Read Also: പള്ളികളിൽ സാമൂഹിക അകലം പാലിക്കുന്നത് തുടരും: നിർദ്ദേശം നൽകി സൗദി ആരോഗ്യ മന്ത്രാലയം

shortlink

Related Articles

Post Your Comments

Related Articles


Back to top button