KozhikodeLatest NewsKeralaNattuvarthaNews

മതംമാറ്റ കേന്ദ്രത്തിൽ 30 ഓളം പെൺകുട്ടികൾ, ലൈംഗികമായി ആക്രമിക്കപ്പെടുന്നു: രക്ഷപെട്ട് എത്തിയ യുവതിയുടെ വെളിപ്പെടുത്തൽ

കോഴിക്കോട് : ഭാര്യയേയും മകനെയും ഇസ്ളാം മതവിശ്വാസികളായ അയൽക്കാർ ബലം പ്രയോഗിച്ച്‌ മതം മാറ്റിയെന്ന സി പി എം മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗമായ മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി പി ടി ഗില്‍ബർട്ടിന്റെ പരാതിയും തുടർന്നുണ്ടായ കോടതി വിധിയും ഏറെ ചർച്ചയായതാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്ന യുവതിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് യുവതിയെ കോടതി വെറുതെ വിട്ടിരുന്നു. ഇതിനുശേഷം മതപഠന കേന്ദ്രത്തിലേക്ക് പോയ യുവതി രക്ഷപെട്ട് തിരിച്ച് ഭർത്താവിനരികിലെത്തി.

പരപ്പനങ്ങാടി സ്വദേശിയായ യുവതി ആണ് ഭർത്താവ് ഗിൽബർട്ടിന്റെ അരികിലേക്ക് തിരിച്ചെത്തിയത്. തിരിച്ചെത്തിയ ശേഷം മതപഠനകേന്ദ്രത്തിൽ നടക്കുന്ന കാര്യങ്ങളും യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തി. 40 ദിവസമാണ് യുവതി മതപഠന കേന്ദ്രത്തിൽ കഴിഞ്ഞത്. തന്നെ രണ്ട് കേന്ദ്രങ്ങളിൽ താമസിപ്പിച്ചുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. തന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ഗിൽബർട്ടിനെ വിളിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തിന്‍റെ ഇടപെടലിൽ ആണ് ഷൈനി മതപഠനകേന്ദ്രത്തിൽനിന്നു രക്ഷപ്പെട്ടു രഹസ്യ കേന്ദ്രത്തിലേക്കു മാറിയത്.

Also Read:തൊടുപുഴയിൽ സ്കൂളിലേക്ക് പോയ രണ്ടു കുട്ടികളെ കാണാനില്ല: ആനയെ കാണാൻ പോയെന്ന് വാട്സാപ്പ് സന്ദേശം

കോടതി വിധിക്ക് പിന്നാലെ യുവതി 40 ദിവസത്തോളം രണ്ടു മതപരിവര്‍ത്തന കേന്ദ്രങ്ങളിലായി കഴിഞ്ഞു. മതപഠന കേന്ദ്രങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങളോടും അവരുടെ രീതികളോടും തനിക്ക് ഒട്ടും പൊരുത്തപ്പെടാൻ സാധിക്കില്ലെന്നും ഇതോടെയാണ് ഭർത്താവിനെ വിളിച്ച് രക്ഷിക്കാൻ ആവശ്യപ്പെട്ടതെന്നും യുവതി വെളിപ്പെടുത്തുന്നു. ഭർത്താവിനെ ഉപേക്ഷിച്ചു കുട്ടിയുമായി മതംമാറാനായി യുവതി പോയതും തുടർന്നുണ്ടായ സംഭവവികാസങ്ങളും ഏറെ ചർച്ചയായതാണ്.

‘പുറത്തേക്കു പോകാനോ യാത്ര ചെയ്യാനോ സ്വാതന്ത്ര്യമില്ലാതെ തടങ്കലിനു തുല്യമായ അവസ്ഥയിലാണ് ഇവിടെ പെണ്‍കുട്ടികള്‍ കഴിയുന്നത്. മുപ്പതോളം പെണ്‍കുട്ടികള്‍ അവിടെ കഴിയുന്നുണ്ട്. അവിടെ കഴിയുന്ന ഒരു യുവതി, തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി തന്നോടു പറഞ്ഞിട്ടുണ്ട്’, യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button