ദുബായ്: യുഎഇ പതാക ദിനത്തോട് അനുബന്ധിച്ച് സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ദുബായ്. പതാക എങ്ങനെ സുരക്ഷിതമായി ഉയർത്തണം എന്നതിനെ കുറിച്ചുള്ള മാർഗ നിർദ്ദേശങ്ങളാണ് ദുബായ് മുൻസിപ്പാലിറ്റി വ്യക്തമാക്കിയിരിക്കുന്നത്. എല്ലാവരുടെയും ആരോഗ്യം ഉറപ്പാക്കാൻ പൊതു സുരക്ഷാ നടപടികൾ പാലിച്ചുകൊണ്ട് നമുക്ക് യുഎഇ പതാകദിനം സുരക്ഷിതമായി ആഘോഷിക്കാമെന്ന് ദുബായ് മുൻസിപ്പാലിറ്റി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
പതാക ഉയർത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ:
> പതാക ഉയർത്തുന്നതിനായി സുരക്ഷിത സ്ഥലം വേണം തിരഞ്ഞെടുക്കേണ്ടത്.
> പതാക സ്ഥാപിക്കുന്ന സ്ഥലത്തിന് സമീപം പോകാൻ കുട്ടികളെ അനുവദിക്കരുത്
> ഉപകരണങ്ങൾ അനുയോജ്യവും സുരക്ഷിതവുമായ സ്ഥലത്ത് വയ്ക്കുക
> വീഴ്ചകൾ ഒഴിവാക്കാൻ സുരക്ഷാ നടപടികളും മുൻകരുതലുകളും സ്വീകരിക്കുക
> അപകടം ഉണ്ടാകുകയോ വീഴുകയോ ചെയ്യാതിരിക്കാൻ കൊടിമരം സുരക്ഷിതമായ രീതിയിൽ ഉറപ്പിക്കണം.
> പതാക ഉയർത്താൻ നിങ്ങൾ വളരെ ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങൾ തിരഞ്ഞെടുത്താൽ വിദഗ്ധരുടെ സഹായം തേടണം.
Post Your Comments