സൗദി അറേബ്യയിലെ സാധാരണക്കാർക്കും വ്യാപാര സ്ഥാപനങ്ങൾക്കും നേരെയുള്ള ഹൂതി ഭീകരരുടെ ഡ്രോൺ ആക്രമണ ശ്രമങ്ങളെ നിശിതമായി വിമർശിച്ച് യു എ ഇ. കഴിഞ്ഞ ദിവസം സൗദിയിലെ ജസാനിൽ സ്ഫോടക വസ്തുക്കളുമായി വന്ന രണ്ട് ഡ്രോണുകൾ ആക്രമണം നടത്താൻ ശ്രമിച്ചിരുന്നു. എന്നാൽ ഇത് കൂട്ടുകക്ഷി സൈന്യം പരാജയപ്പെടുത്തിയിരുന്നു.
Also Read:ജി20, കാലാവസ്ഥാ ഉച്ചകോടികൾ ഒഴിവാക്കിയത് ചൈനയുടെ ‘വലിയ പിഴ‘: ബൈഡൻ
ഹൂതികളുടെ തുടർച്ചയായ ആക്രമണ ശ്രമങ്ങൾ അന്താരാഷ്ട്ര സമൂഹത്തോടുള്ള അവരുടെ പ്രാകൃതമായ മനോഭാവമാണ് വെളിവാക്കുന്നതെന്ന് യു എ ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഹൂതികൾ എല്ലാ അന്താരാഷ്ട്ര മര്യാദകളും നിയമങ്ങളും ലംഘിക്കുകയാണെന്നും യു എ ഇ കുറ്റപ്പെടുത്തി.
സൗദിയുടെ നിർണായകമായ കേന്ദ്രങ്ങളുടെ നേർക്ക് നടക്കുന്ന ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര സമ്പദ്ഘടനക്കും ആഗോള ഊർജ്ജ വിതരണത്തിനും പ്രതിസന്ധിയാണ്. ഇത് മേഖലയിലെ സ്ഥിരതയും സുരക്ഷയും അപകടത്തിലാക്കുമെന്നും യു എ ഇ മുന്നറിയിപ്പ് നൽകുന്നു. ആക്രമണത്തെ ശക്തമായി അപലപിക്കുന്നതിനോടൊപ്പം സൗദി അറേബ്യക്ക് എല്ലാ തരത്തിലുമുള്ള ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നതായും യു എ ഇ അറിയിച്ചു.
Post Your Comments