ThiruvananthapuramKeralaLatest NewsNewsIndia

സംസ്ഥാനത്തു ദീപാവലി ആഘോഷങ്ങൾക്ക് നിയന്ത്രണം

രാത്രി എട്ടിനും 10 നുമിടയിൽ മാത്രം പടക്കം പൊട്ടിക്കാൻ അനുവാദം

തിരുവനന്തപുരം : സംസ്ഥാനത്തു ദീപാവലി ആഘോഷങ്ങൾക്ക് നിയന്ത്രണം. രാത്രി എട്ടിനും 10 നുമിടയിൽ മാത്രം പടക്കം പൊട്ടിക്കാൻ അനുവാദം. ആഭ്യന്തര വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് സമയക്രമീകരണമെന്ന് വകുപ്പ് വ്യക്തമാക്കി.

Also Read:  ലോകത്തിലെ ആദ്യത്തെ പറക്കും മ്യൂസിയം: ഉദ്ഘാടനം വ്യാഴാഴ്ച്ച പൊടിപടലങ്ങൾ സൃഷ്ടിക്കാത്തതും രാസ, ശബ്ദമലിനീകരണം കുറയ്ക്കുന്നതുമായ ‘ഹരിത പടക്കങ്ങൾ’ മാത്രമേ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും നിർദേശിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ, ആരാധനാലയങ്ങൾ എന്നിവയുടെ 100 മീറ്ററിനുള്ളിൽ ശബ്ദമുള്ള പടക്കങ്ങൾ പൊട്ടിക്കാൻ പാടില്ലെന്ന് നിർദേശമുണ്ട്. 10 മണിക്ക് ശേഷം പടക്കം പൊട്ടിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചിട്ടുണ്ട്. ആഘോഷങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും വകുപ്പ് അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button