വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഡെമോക്രാറ്റുകൾക്കും കനത്ത തിരിച്ചടി നൽകി വിർജീനിയ ഗവർണർ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഗ്ലെൻ യൂങ്കിന് ജയം. അടുത്ത വർഷം യു എസ് കോൺഗ്രസിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ റിപ്പബ്ലിക്കൻ പക്ഷത്തിന് വലിയ ആത്മവിശ്വാസം പകരുന്നതാണ് ഈ തെരഞ്ഞെടുപ് ഫലം.
സ്കൂളുകളിലെ വംശീയവാദം എങ്ങനെ കൈകാര്യം ചെയ്യാം, ക്ലാസ്സ് മുറികളിൽ മാസ്ക് നിർബന്ധമാക്കൽ തുടങ്ങിയ ക്രിയാത്മകമായ വിഷയങ്ങൾ ഉന്നയിച്ചാണ് യൂങ്കിൻ വോട്ടർമാരെ സമീപിച്ചത്. സ്വതന്ത്ര വോട്ടർമാരെയും സ്ത്രീകളെയും ഒരേ പോലെ സ്വാധീനിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡെമോക്രാറ്റുകൾക്ക് ഒപ്പം നിന്ന മേഖല പിടിച്ചടക്കാൻ സാധിച്ചത് റിപ്പബ്ലിക്കന്മാരുടെ വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രമ്പിന് അടിപതറിയ മേഖലയാണ് ഇത്.
Post Your Comments