Latest NewsKeralaNews

നാളെ അര്‍ധരാത്രി മുതല്‍ 48 മണിക്കൂര്‍ പണിമുടക്കുമായി കെഎസ്‌ആര്‍ടിസി ജീവനക്കാര്‍

സര്‍ക്കാര്‍ ജീവനക്കാരുടെ സ്‌കെയിലിന് തുല്യമായി ശമ്ബളം പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കിൽ. നാളെ അര്‍ധരാത്രി മുതല്‍ 48 മണിക്കൂര്‍ ആണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ശമ്ബള പരിഷ്‌കരണം സംബന്ധിച്ച്‌ മന്ത്രി തലത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നു സമരവുമായി മുന്നോട്ടുപോകുമെന്നു കെഎസ്‌ആര്‍ടിസി തൊഴിലാളി സംഘടനകള്‍ അറിയിച്ചു.

read also: ‘ഈ മനുഷ്യന്റെ കണ്ണുകളില്‍ മദ്യപാനിയുടെ കണ്ണുകളിലെ ചുവപ്പല്ല, കരളുറപ്പിന്റെ കരുത്താണ്’: ലക്ഷ്മി പ്രിയ

ശമ്ബള സ്‌കെയില്‍ സംബന്ധിച്ച തര്‍ക്കമാണ് സമരത്തിന് കാരണം. നിലവിലുള്ള 2011 ലെ ശമ്ബള സ്‌കെയില്‍ 8730 രൂപയില്‍ തുടങ്ങി 42,460 അവസാനിക്കുന്നതാണ്. ( 58 വര്‍ഷത്തെ സര്‍വീസ് കണക്കാക്കിയാണ് മാസ്റ്റര്‍ സ്‌കെയില്‍ നിശ്ചയിക്കുന്നത് ). സര്‍ക്കാരില്‍ 11-ാം ശമ്ബളപരിഷ്‌കരണം നടന്നപ്പോള്‍ കെഎസ്‌ആര്‍ടിസിയില്‍ ഇപ്പോഴും വാങ്ങുന്നത് 9-ാം ശമ്ബള കമ്മിഷന്‍ പ്രകാരമുള്ള തുകയാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ സ്‌കെയിലിന് തുല്യമായി ശമ്ബളം പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളി സംഘടനകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button