Latest NewsNewsInternational

കാബൂൾ ഭീകരാക്രമണം: മുതിർന്ന താലിബാൻ കമാൻഡർ കൊല്ലപ്പെട്ടു

ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ആശുപത്രിക്ക് സമീപം  കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിൽ ഉന്നത താലിബാൻ കമാൻഡർ കൊല്ലപ്പെട്ടു. ഹാംദുള്ള മൊഖ്ലിസ് എന്ന താലിബാൻ കമാൻഡറാണ് കൊല്ലപ്പെട്ടത്. കുപ്രസിദ്ധമായ ഹഖാനി ശൃംഖലയിലെ അംഗമാണ് ഹംദുള്ള.

Also Read:യൂറോപ്പിൽ കൊവിഡ് കേസുകൾ ഉയരുന്നു: പോളണ്ടിൽ 24 മണിക്കൂറിൽ 10,400 പുതിയ കേസുകൾ

അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ വന്നതിന് ശേഷം കൊല്ലപ്പെടുന്ന ഏറ്റവും അറിയപ്പെടുന്ന താലിബാൻ കമാൻഡറാണ് ഹംദുള്ള. കഴിഞ്ഞ ദിവസമായിരുന്നു കാബൂളിലെ സർദാർ മുഹമ്മദ് ദാവൂദ് ഖാൻ സൈനിക ആശുപത്രിയുടെ പ്രവേശന കവാടത്തിൽ ഇരട്ട സ്ഫോടനമുണ്ടായത്. ഇതിനെ തുടർന്ന് വെടിവെപ്പും നടന്നിരുന്നു.

ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. അഞ്ച് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് ആക്രമണത്തിന് പിന്നിൽ എന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ ടെലിഗ്രാം സന്ദേശങ്ങളിൽ നിന്നും വ്യക്തമായി. ആശുപത്രിയിലെ രോഗികളും ഡോക്ടർമാരും സാധാരണക്കാരുമായിരുന്നു ഭീകരരുടെ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button