ലണ്ടൻ: യൂറോപ്യൻ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്നു. പോളണ്ടിൽ കഴിഞ്ഞ 24 മണിക്കൂറിൽ 10,400 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഏപ്രിൽ മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 24 ശതമാനത്തിന്റെ വർദ്ധനവാണ് പോളണ്ടിൽ ആകെ കൊവിഡ് കേസുകളിൽ ഉണ്ടായിരിക്കുന്നത്. ബ്രിട്ടണിലും കൊവിഡ് വ്യാപനം വീണ്ടും ആശങ്ക സൃഷ്ടിക്കുകയാണ്. വരാനിരിക്കുന്ന ശൈത്യകാലം ആശങ്കയുടേതായിരിക്കുമെന്ന് ഇംഗ്ലീഷ് ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ ജൊനാഥൻ വാൻ ടോം ബിബിസിയോട് പറഞ്ഞു.
പരസ്പരം ഇടപെടുമ്പോൾ ജനങ്ങൾ കരുതൽ തുടരണം. അത് മാത്രമാണ് ശൈത്യകാലത്തിലെ പ്രതിസന്ധി നേരിടാൻ ഏറ്റവും കരണീയമായ മാർഗമെന്നും വാൻ ടോം പറയുന്നു.
Post Your Comments