KeralaNattuvarthaLatest NewsNewsIndia

പൊട്ടിക്കണമെന്ന് അത്ര നിർബന്ധമാണെങ്കിൽ ‘ഹരിത പടക്കങ്ങള്‍’, രാത്രി എട്ടുമുതല്‍ പത്തുവരെ ഉപയോഗിക്കാം: അനുമതി നൽകി ഭരണകൂടം

തിരുവനന്തപുരം: ദീപാവലി ആഘോഷങ്ങൾക്ക് കടിഞ്ഞാണിട്ട് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ദീപാവലിയ്ക്ക് ‘ഹരിത പടക്കങ്ങള്‍’ (ഗ്രീന്‍ ക്രാക്കേഴ്‌സ്) മാത്രമേ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്. രാസ, ശബ്ദ മലിനീകരണം കുറഞ്ഞതും പൊടിപടലങ്ങള്‍ സൃഷ്ടിക്കാത്തതുമായ പടക്കങ്ങളാണ് ഹരിത പടക്കങ്ങള്‍. അതുകൊണ്ട് തന്നെ ഇവ മാത്രമേ ആഘോഷങ്ങളുടെ ഭാഗമായി ഉപയോ​ഗിക്കാവൂ എന്നാണ് നിര്‍ദേശം.

Also Read:ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭോപ്പിച്ചു കടന്നു: പ്രതിയെ വിദഗ്ധമായി കുടുക്കി

പടക്കങ്ങളിൽ വരുത്തിയ നിയന്ത്രണങ്ങൾ കൂടാതെ, ദീപാവലിക്ക് രാത്രി എട്ടുമുതല്‍ പത്തുവരെയാണ് പടക്കങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നൽകിയിരിക്കുന്നത്. ആശുപത്രികള്‍, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയുടെ 100 മീറ്ററിനുള്ളില്‍ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ പൊട്ടിക്കാന്‍ പാടില്ലെന്നും സർക്കാർ നിര്‍ദേശമുണ്ട്.

സാധാരണ പടക്കങ്ങളെക്കാള്‍ 30% വായു മലീനികരണത്തോത് കുറഞ്ഞവയാണ് ഹരിത പടക്കങ്ങള്‍. 2017ല്‍ പടക്കങ്ങള്‍ പൂര്‍ണ്ണമായും നിരോധിച്ചതിന് പിന്നാലെ ആഘോഷ വേളകളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നവയാണ് ഹരിത പടക്കങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button