ThiruvananthapuramKeralaLatest NewsNewsIndia

ഡി അഡിക്ഷൻ സെന്ററുകൾ സജീവം, അതുകൊണ്ട് വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കും: എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുന്ന കാര്യം സർക്കാർ ഗൗരവമായി ചർച്ച ചെയ്യുകയാണെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. അന്തിമ തീരുമാനം എല്ലാവരുമായി ചര്‍ച്ച ചെയ്തതിന് ശേഷം അറിയിക്കാമെന്ന് മന്ത്രി പറഞ്ഞു.

Also Read:‘സിദ്ധുവിനെ അധ്യക്ഷനാക്കിയതില്‍ ഖേദിക്കും: ഇമ്രാന്‍ഖാനെ പരസ്യമായി ആലിംഗനം ചെയ്ത സിദ്ധു പാക്ക് അനുയായി’

‘വിമുക്തി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഡീ-അഡിക്ഷന്‍ സെന്ററുകള്‍ ഫലപ്രദമായി മുന്നോട്ട് പോകുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ഡീ-അഡിക്ഷന്‍ സെന്റർ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്നു. കോഴിക്കോട്, എറണാകുളം ജില്ലകളില്‍ ഉടന്‍ ആരംഭിക്കാൻ പോകുന്നു’, എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ സഭയില്‍ പറഞ്ഞു.

‘ചെറുപ്പക്കാര്‍ക്കിടയിലും വിദ്യാര്‍ഥികള്‍ക്കിടയിലും ലഹരി മരുന്ന് ഉപയോഗം ശക്തിപ്പെടുന്നു. ലഹരി മരുന്ന് പ്രതികളെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യന്നുണ്ട്. കൃത്രിമം കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത കേസുകള്‍ കണ്ടെത്തുന്നു. സിനിമാ മേഖലയില്‍ മാത്രമല്ല ഈ പ്രവണത കാണുന്നത്. പല മേഖലയിലെയും ബഹുമാന്യരായ ചിലര്‍ ഇത്തരം കാര്യങ്ങളില്‍ ബന്ധപ്പെടുന്നു’, മന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button